പയ്യന്നൂർ: റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി പൊരിച്ച കോഴിയും ലഭ്യമാകും. ആദ്യഘട്ടം എട്ട് സ്റ്റേഷനുകളിലാണ് ആഗോള ബ്രാൻഡുകള്‍ രുചി വിളമ്പാനെത്തുന്നത്.
ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, കാഞ്ഞങ്ങാട്, മംഗളൂരു സെൻട്രല്‍ എന്നീ സ്റ്റേഷനുകളില്‍നിന്ന് കോഴിയിറച്ചി കഴിക്കാം.
വൈവിധ്യവത്കരണത്തിലൂടെ ടിക്കറ്റിതര വരുമാനം കണ്ടെത്തുകയാണ് പുതിയ ചുവടുവെപ്പിലൂടെ റെയില്‍വേ ലക്ഷ്യമിടുന്നത്. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി വിവിധ സംരംഭങ്ങള്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ആവിഷ്കരിച്ചിട്ടുണ്ട്. കണ്ണൂർ ഉള്‍പ്പെടെ 18 സ്റ്റേഷനുകളില്‍ എ.ടി.എം. മെഷീൻ വന്നുകഴിഞ്ഞു.ഐസ്‌ക്രീം പാർലറുകള്‍, പലചരക്ക് കടകള്‍, ചെരുപ്പുകടകള്‍, ഗിഫ്റ്റ് ഷോപ്പുകള്‍, മൊബൈല്‍ സ്റ്റോറുകള്‍, ബ്യൂട്ടി പാർലർ മുതലായവ ഇതില്‍പ്പെടും.
പയ്യന്നൂർ, പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് പിന്നാലെ കോഴിക്കോട്ടും റെയില്‍ കോച്ച് റസ്റ്ററന്റ് വരുന്നു. ഇതിനായി ടെൻഡർ വിളിച്ചു. കോച്ചിനുള്ളില്‍ ഒരുക്കുന്ന ഭക്ഷണശാലയാണിത്. പഴയ കോച്ചുകളാണ് റസ്റ്ററന്റുകളാക്കുന്നത്. പയ്യന്നൂരില്‍ 40 ലക്ഷത്തോളം രൂപ ചെലവിട്ട് നിർമിക്കുന്ന പദ്ധതി ഉടൻ പൂർത്തിയാകും.

