Dailyhunt
രുചിക്കൊപ്പം രക്തസമ്മര്‍ദ്ദവും നിയന്ത്രണത്തിലാക്കാം

രുചിക്കൊപ്പം രക്തസമ്മര്‍ദ്ദവും നിയന്ത്രണത്തിലാക്കാം

Kerala OnlineNews 3 weeks ago

ന്മേഷദായക ഫലത്തിന് പേരുകേട്ട വെള്ളരി സാലഡുകളില്‍ ചേർക്കുന്ന ഒരു മികച്ച ചേരുവയാണ്. ജലത്തിന്റെ അളവ് കൂടുതലായതിനാലാണ് ഇത് നമുക്ക് ഉന്മേഷം നല്‍കുന്നത്.

ധാരാളം ജലാംശം അടങ്ങിയിട്ടുള്ളതും കലോറി കുറവുള്ളതുമായ പച്ചക്കറിയാണ് വെള്ളരിക്ക. വെള്ളരിയിലെ കുക്കുർബിറ്റൻസ് എന്ന ഘടകത്തിന് കാൻസറിന്റെ വളർച്ചയെ പ്രതിരോധിക്കുമെന്ന് മുമ്ബ് നടത്തിയ ചില ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. വെള്ളരിക്കയില്‍ വിറ്റാമിൻ സി, ബി1, ബി2, പ്രോട്ടീൻ, ഇരുമ്ബ്, പൊട്ടാസ്യം, സള്‍ഫർ, കാത്സ്യം , സോഡിയം എന്നിവ അടങ്ങിയിട്ടുണ്ട്. വെള്ളരിക്ക കഴിച്ചാലുള്ള ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം...

വെള്ളരിക്ക കഴിക്കുന്നതിലൂടെ 96 ശതമാനം ജലാംശം ശരീരത്തില്‍ നിലനിർത്തുന്നു. വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം നില നിർത്താൻ കുക്കുമ്ബർ ജ്യൂസിന് കഴിയും. വിറ്റാമിൻ എ, ബി , കെ എന്നിവയും വെള്ളരിക്കയില്‍ അടങ്ങിയിട്ടുണ്ട്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വെള്ളരിക്ക വളരെയധികം സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇടയ്ക്ക് വിശക്കുമ്ബോള്‍ ബേക്കറി പലഹാരങ്ങള്‍ കഴിക്കാതെ വെള്ളരിക്ക കഴിക്കുന്നത് പതിവാക്കുക. അങ്ങനെയാകുമ്ബോള്‍ മറ്റ് ജങ്ക് ഫുഡുകളോടുള്ള ആസക്തി മാറികിട്ടുകയും ചെയ്യും. ഇവ ദിവസവും കഴിക്കുന്നതിലൂടെ ശരീരത്തിലെ അമിതകൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.

പൊട്ടാസ്യത്തിന്റെ ഉറവിടമാണ് വെള്ളരിക്ക. വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് കൂടുതല്‍ പൊട്ടാസ്യം ലഭിക്കാൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

വെള്ളരിക്കയില്‍ ആരോഗ്യകരമായ അളവിലുള്ള പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും വിഷവസ്തുക്കളെ ഇല്ലാതാക്കുന്നതിനും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിനും സഹായിക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News