Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സാംസങ് ഗാലക്‌സി A27 5G എത്തി അവതരിപ്പിച്ചു

സാംസങ് ഗാലക്‌സി A27 5G എത്തി അവതരിപ്പിച്ചു

സ്മാർട്ട്ഫോണ്‍ വിപണിയിലെ ജനപ്രിയ പരമ്പരയായ 'A' സീരീസിലേക്ക് ഏറ്റവും പുതിയ മിഡ്-റേഞ്ച് താരം ഗാലക്‌സി A27 5G സാംസങ് അവതരിപ്പിച്ചു.

കഴിഞ്ഞ വർഷത്തെ ഗാലക്‌സി A26 5G-യുടെ പിൻഗാമിയായാണ് ഈ മോഡല്‍ എത്തിയിരിക്കുന്നത്. മികച്ച പ്രകടനം, അത്യാധുനിക എഐ ഫീച്ചറുകള്‍, 6 വർഷത്തെ റെക്കോർഡ് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് എന്നിവയാണ് ഈ ഫോണിന്റെ പ്രധാന ആകർഷണങ്ങള്‍.

അമേരിക്കൻ വിപണിയില്‍ 349.99 ഡോളറാണ് (ഏകദേശം 30,000 രൂപ) ഫോണിന്റെ പ്രാരംഭ വില. അവിടെ ജൂലൈ 14 മുതല്‍ ബ്ലാക്ക് നിറത്തില്‍ ഫോണ്‍ ലഭ്യമാകും. ഇന്ത്യയില്‍ ജൂലൈ 3 മുതല്‍ ഫോണ്‍ വിപണിയിലെത്തും. ബ്ലാക്ക്, ബ്ലൂ, ലൈറ്റ് ഗ്രീൻ, ലൈറ്റ് പിങ്ക് എന്നീ നാല് ആകർഷകമായ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകുമെങ്കിലും ഇന്ത്യയിലെ ഔദ്യോഗിക വില കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. 6.7 ഇഞ്ച് ഫുള്‍ HD+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേ. റിഫ്രഷ് റേറ്റ് 120Hz (മിനുസമാർന്ന ദൃശ്യാനുഭവത്തിന്). 4 നാനോമീറ്റർ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 6 ജെൻ 3 ചിപ്‌സെറ്റ്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള പുത്തൻ One UI 8.5 ഓപ്പറേറ്റിങ് സിസ്റ്റം. 6 തലമുറ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 6 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News