Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സാംസങ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണുകള്‍ക്ക് 30 മാസത്തെ പലിശ രഹിത ഇ.എം.ഐ

സാംസങ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണുകള്‍ക്ക് 30 മാസത്തെ പലിശ രഹിത ഇ.എം.ഐ

ന്ത്യ: പ്രീമിയം സ്മാർട്ട്ഫോണ്‍ സ്വന്തമാക്കുന്നതിനുള്ള പ്രതിമാസ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനായി സാംസങ് പുതിയ 30 മാസത്തെ നോ-കോസ്റ്റ് ഇ.എം.ഐ.

പദ്ധതി അവതരിപ്പിച്ചു. ഗാലക്‌സി ഇസഡ് ഫോള്‍ഡ്8 അള്‍ട്രാ, ഗാലക്‌സി ഇസഡ് ഫോള്‍ഡ്8, ഗാലക്‌സി ഇസഡ് ഫ്ലിപ്പ്8 എന്നീ ഏറ്റവും പുതിയ ഫോള്‍ഡബിള്‍ സ്മാർട്ട്ഫോണുകള്‍ സീറോ ഡൗണ്‍ പേയ്‌മെന്റോടെ സ്വന്തമാക്കാൻ ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ സാധിക്കും. ഏഴ് തലമുറകളിലൂടെയുള്ള ഫോള്‍ഡബിള്‍ നവീകരണവും ഉപഭോക്തൃ പ്രതികരണങ്ങളും അടിസ്ഥാനമാക്കി വികസിപ്പിച്ച പുതിയ ഗാലക്‌സി ഇസഡ് സീരീസ്, ഗാലക്‌സി എ.ഐ., നൂതന ഹിഞ്ച് ഡിസൈൻ, ഡിസ്‌പ്ലേ, കരുത്ത്, പ്രകടനം എന്നിവ സംയോജിപ്പിച്ച സാംസങിന്റെ ഏറ്റവും മികച്ച ഫോള്‍ഡബിള്‍ അനുഭവമാണ് നല്‍കുന്നത്.

ഗാലക്‌സി ഇസഡ് ഫോള്‍ഡ്8 അള്‍ട്രാ 256 ജി.ബി. മോഡലിന്റെ വില 1,99,999 രൂപയാണ്. 30 മാസത്തെ നോ-കോസ്റ്റ് ഇ.എം.ഐ. സൗകര്യത്തില്‍ പ്രതിമാസം 6,667 രൂപക്ക് സ്വന്തമാക്കാം. 1,79,999 രൂപ വിലയുള്ള ഗാലക്‌സി ഇസഡ് ഫോള്‍ഡ്8 256 ജി.ബി. മോഡല്‍ പ്രതിമാസം 6,000 രൂപക്കും 1,24,999 രൂപ വിലയുള്ള ഗാലക്‌സി ഇസഡ് ഫ്ലിപ്പ്8 256 ജി.ബി. മോഡല്‍ പ്രതിമാസം 4,167 രൂപക്കും സ്വന്തമാക്കാം.

ഈ 30 മാസത്തെ നോ-കോസ്റ്റ് ഇ.എം.ഐ. സൗകര്യം സാംസങ് ഫിനാൻസ് പ്ലസ് (ഡി.എം.ഐ. ഫിനാൻസ് വഴി), ടി.വി.എസ്. ക്രെഡിറ്റ്, ഐ.ഡി.എഫ്.സി. ഫസ്റ്റ് ബാങ്ക്, പൂനാവാല ഫിൻകോർപ്പ് എന്നിവ വഴിയാണ് ലഭ്യമാക്കുന്നത്. കൂടുതല്‍ ദൈർഘ്യമുള്ള തിരിച്ചടവ് കാലാവധി ഉപഭോക്താക്കള്‍ക്ക് ചെലവ് കൂടുതല്‍ സൗകര്യപ്രദമായി വിഭജിച്ച്‌ അടയ്ക്കാൻ സഹായിക്കും. ഗാലക്‌സി എ.ഐ. സവിശേഷതകള്‍, പ്രീമിയം ഡിസൈൻ, ഫ്ലാഗ്ഷിപ്പ് പ്രകടനം എന്നിവയുള്ള ഏറ്റവും പുതിയ ഫോള്‍ഡബിള്‍ സ്മാർട്ട്ഫോണ്‍ അനുഭവം കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് പുതിയ ധനകാര്യ പദ്ധതി ലക്ഷ്യമിടുന്നത്.

ഗാലക്‌സി ഇസഡ് ഫോള്‍ഡ്8 അള്‍ട്രാ, ഗാലക്‌സി ഇസഡ് ഫോള്‍ഡ്8, ഗാലക്‌സി ഇസഡ് ഫ്ലിപ്പ്8 എന്നിവ പ്രമുഖ ഓണ്‍ലൈൻ, ഓഫ്‌ലൈൻ റീട്ടെയില്‍ സ്റ്റോറുകളില്‍ പ്രീ-ഓർഡറിന് ലഭ്യമാണ്. പുതിയ ധനകാര്യ സൗകര്യം Samsung.com, സാംസങ് എക്സ്പീരിയൻസ് സ്റ്റോറുകള്‍, രാജ്യത്തുടനീളമുള്ള പങ്കാളിത്ത റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവിടങ്ങളിലും ലഭ്യമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News