Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥനത്ത് ഇന്നും നാളെയുമായി ഒറ്റപ്പെട്ടതും ശക്തമായതുമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്.

മഴ ലഭിക്കുന്നതോടെ ശക്തമായ ചൂടിന് ആശ്വാസം ലഭിച്ചേക്കും. മാത്രമല്ല, സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും കുറഞ്ഞേക്കും. കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി കൂടി ലഭിക്കാൻ തുടങ്ങിയതോടെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമായിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ മഴയായതുകണ്ടുതന്നെ പൊതുജനങ്ങള്‍ക്ക് ജാഗ്രത പാലിക്കണം. ഇടിമിന്നല്‍ എല്ലാ സമയവും ദൃശ്യമാകണമെന്നില്ല, അതിനാല്‍ മഴയുള്ള സമയത്ത് ജാഗ്രത പാലിക്കണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News