Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ മൂന്നാം ദിവസവും ഇടിവ് രേഖപ്പെടുത്തി. ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മെർച്ചന്റ്സ് അസോസിയേഷന്റെ ഇന്നത്തെ കണക്കുകള്‍ പ്രകാരം, വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 22 കാരറ്റ് സ്വർണ്ണത്തിന് പവന് 560 രൂപ കുറഞ്ഞ് 1,14,440 രൂപയായി.

ഗ്രാമിന് 70 രൂപയുടെ കുറവോടെ 14,305 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച്‌ വില കുറയുന്നത് വിവാഹ ആവശ്യങ്ങള്‍ക്കായി സ്വർണം വാങ്ങാനിരിക്കുന്നവർക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയെന്ന റെക്കോർഡ് നിരക്കില്‍ നിന്നും ഇപ്പോള്‍ വില ഏറെ താഴേക്ക് വന്നിട്ടുണ്ട്.

മറ്റ് കാരറ്റുകളിലുള്ള സ്വർണത്തിനും വെള്ളി വിലയ്ക്കും ഇന്ന് ഇടിവ് സംഭവിച്ചിട്ടുണ്ട്. 18 കാരറ്റ് സ്വർണം ഗ്രാമിന് 55 രൂപ കുറഞ്ഞ് 11,755 രൂപയിലും, 14 കാരറ്റ് സ്വർണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 9,155 രൂപയിലുമാണ് എത്തിനില്‍ക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്കുള്ള 9 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 5,900 രൂപയാണ് ഇന്നത്തെ വില. സ്വർണത്തിനൊപ്പം സാധാരണക്കാർക്ക് ആശ്വാസമേകി വെള്ളി വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 275 രൂപയാണ് (10 ഗ്രാമിന് 2,750 രൂപ).

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News