Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'സര്‍ദാര്‍ 2' തിയേറ്ററുകളില്‍

'സര്‍ദാര്‍ 2' തിയേറ്ററുകളില്‍

കോടികള്‍ വാരിയാണ് കാർത്തിയുടെ പുതിയ സ്പൈ ആക്ഷൻ ത്രില്ലർ ചിത്രമായ 'സർദാർ 2' തിയേറ്ററുകളില്‍ മുന്നേറുന്നത്.

2022-ല്‍ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം 'സർദാറി'ന്റെ രണ്ടാം ഭാഗമായെത്തിയ ഈ സിനിമ ബോക്സ് ഓഫീസില്‍ ഇതുവരെ ആഗോളതലത്തില്‍ 24 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. പി.എസ്. മിശ്രൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് രത്നകുമാർ, ആശമീര അയ്യപ്പൻ, വിഗ്നേഷ് മുനിയാണ്ടി എന്നിവർ ചേർന്നാണ്.

ചന്ദ്രബോസ്, വിജയ് പ്രകാശ് എന്നീ ഡബിള്‍ റോളുകളിലാണ് കാർത്തി ചിത്രത്തില്‍ തകർപ്പൻ പ്രകടനം കാഴ്ചവടിക്കുന്നത്. ആദ്യ ഭാഗത്തിലെ നായികയായ രജിഷ വിജയനൊപ്പം എസ്.ജെ. സൂര്യയുടെ ശക്തമായ സാന്നിധ്യവും ചിത്രത്തിന് വലിയ ഹൈപ്പാണ് നല്‍കുന്നത്. മാളവിക മോഹനൻ, ആഷിക രംഗനാഥ്, യോഗി ബാബു, ബാബു ആന്റണി തുടങ്ങിയ വൻതാരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആദ്യ ഭാഗത്തിന് സംഗീതം നല്‍കിയത് ജി.വി. പ്രകാശ് കുമാർ ആയിരുന്നെങ്കില്‍, ഈ സീക്വലില്‍ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സാം സി.എസാണ്.

പ്രിൻസ് പിക്ചേഴ്സിന്റെ ബാനറില്‍ എസ്. ലക്ഷ്മണ്‍ കുമാറും ഐവി എന്റർടെയ്ൻമെന്റിന്റെ ബാനറില്‍ ഇഷാൻ സക്സേനയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജോർജ് സി. വില്യംസ് ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിർവ്വഹിച്ച ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News