ലേറ്റസ്റ്റ് ന്യൂസ്
സൗദിയില്‍ ഫാര്‍മസികള്‍ വഴിയും സൗജന്യമായി കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യും

സൗദിയില്‍ ഫാര്‍മസികള്‍ വഴിയും സൗജന്യമായി കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത് വരെ പത്ത് ലക്ഷത്തിലധികം ഡോസ് കോവിഡ് വാക്‌സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇന്നലെ മൂന്നൂറ്റി മുപ്പത്തി ഒന്ന് പുതിയ കേസുകളും, മുന്നൂറ്റി അമ്ബത്തി ഒന്ന് രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് വാക്‌സിനേഷന്‍ പദ്ധതി വളരെ വേഗത്തിലാണ് ഇപ്പോള്‍ സൗദിയില്‍ പുരോഗമിച്ച് വരുന്നത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം ഒരു ലക്ഷത്തി പതിനേഴായിരത്തിലധികം ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു. ഇതോടെ ഇത് വരെ 10,03,287 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തൊട്ടാകെ നൂറിലധികം വാക്‌സിന്‍ വിതരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ട്. ഇതിന് പിറകെയാണ് ഇപ്പോള്‍ ഫാര്‍മസികള്‍ വഴിയും സൗജന്യമായി വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.