Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സീചെം ട്രോഫി: തുടരെയുള്ള അഞ്ചാം വിജയവുമായി കേരളം ഫൈനലില്‍

സീചെം ട്രോഫി: തുടരെയുള്ള അഞ്ചാം വിജയവുമായി കേരളം ഫൈനലില്‍

പോണ്ടിച്ചേരി: സീനിയർ വനിതകള്‍ക്കായുള്ള സീചെം ട്രോഫിയില്‍ കേരളം ഫൈനലില്‍ കടന്നു. ചണ്ഡീഗഢിനെ 99 റണ്‍സിന് തോല്‍പ്പിച്ചാണ് കേരളം ഫൈനലില്‍ കടന്നത്.

ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡീഗഢ് 18.1 ഓവറില്‍ 58 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.

മുൻനിര ബാറ്റർമാരുടെ മികച്ച പ്രകടനമാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. 44 റണ്‍സെടുത്ത വൈഷ്ണ എം പിയാണ് കേരളത്തിന്റെ ടോപ് സ്കോറർ. എ അക്ഷയ 20 പന്തുകളില്‍ നിന്ന് 32 റണ്‍സും സജന സജീവൻ 17 പന്തുകളില്‍ നിന്ന് 30 റണ്‍സും നേടി. ആശ ശോഭന 11-ഉം സായൂജ്യ കെ എസ് ഒൻപതും റണ്‍സുമായി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡീഗഢ് നിരയില്‍ മൂന്ന് പേർ മാത്രമാണ് രണ്ടക്കം കടന്നത്. നാല് ബാറ്റർമാർ പൂജ്യത്തിന് പുറത്തായി. നാല് ഓവറില്‍ വെറും ഒരു റണ്‍ മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ നിയ നസ്നീന്റെ തക‍ർപ്പൻ പ്രകടനമാണ് കേരള ബൗളിങ് നിരയില്‍ ശ്രദ്ധേയമായത്. നിയ നസ്നീൻ തന്നെയാണ് പ്ലെയർ ഓഫ് ദി മാച്ച്‌. സൂര്യ സുകുമാർ, ആശ ശോഭന എന്നിവർ രണ്ട് വി

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News