Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ശക്തമായ ഒഴുക്ക് ; പറശ്ശിനിക്കടവ്-വളപട്ടണം ബോട്ട് സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചു

ശക്തമായ ഒഴുക്ക് ; പറശ്ശിനിക്കടവ്-വളപട്ടണം ബോട്ട് സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചു

ണ്ണൂർ: പറശ്ശിനിക്കടവ്-വളപട്ടണം പുഴയില്‍ അതിശക്തമായ ഒഴുക്കും മരത്തടികളടക്കം ഒഴുകിയെത്തുന്നതുമൂലം ബോട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ബോട്ട് സർവീസ് താത്കാലികമായി നിർത്തിവെച്ചു.

ഇന്ന് (ഓഗസ്റ്റ് 3, തിങ്കളാഴ്ച) മുതല്‍ അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ സർവീസ് നിർത്തിവെച്ചിരിക്കുന്നതായി സംസ്ഥാന ജലഗതാഗത വകുപ്പ് അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനം സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം, മാട്ടൂല്‍-അഴീക്കല്‍ (ബോട്ട് പാലം) ഫെറി സർവീസ് പതിവുപോലെ തുടരുന്നതായും സംസ്ഥാന ജലഗതാഗത വകുപ്പ് അറിയിച്ചു.
യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് മുമ്പ് സർവീസ് സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് ഉറപ്പാക്കണമെന്ന് സ്റ്റേഷൻ മാസ്റ്റർ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News