ആവശ്യമായ സാധനങ്ങള്‍: • പപ്പായ: 1 കപ്പ് (നന്നായി പഴുത്തത്, കഷ്ണങ്ങളാക്കിയത്)
• കാരറ്റ്: 1 ചെറുത് (പുഴുങ്ങി തണുപ്പിച്ചത് - ഇതാണ് ഇതിന് നിറവും കട്ടിയും നല്‍കുന്നത്)
• പാല്‍: 2 കപ്പ് (ഫ്രീസറില്‍ വെച്ച് നല്ല കട്ടയാക്കിയത്)
• പഞ്ചസാര: മധുരത്തിന് ആവശ്യമായത്
• വാനില എസ്സൻസ്: 2 തുള്ളി (നല്ലൊരു ഫ്ലേവറിന്)
ടോപ്പിംഗിനായി (Toppings):
• കോണ്‍ഫ്ലേക്സ്: ഒരു വലിയ സ്പൂണ്‍ (മുകളില്‍ വിതറാൻ)
• ഡ്രൈ ഫ്രൂട്ട്സ്: നിലക്കടല, കശുവണ്ടി, ഉണക്കമുന്തിരി.
• പഴങ്ങള്‍: ആപ്പിള്‍, സപ്പോട്ട അല്ലെങ്കില്‍ മാതളം ചെറുതായി അരിഞ്ഞത്.
സ്പെഷ്യല്‍ കോക്ടെയില്‍ തയ്യാറാക്കുന്ന വിധം:
1. മിക്സിയുടെ ജാറിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന പപ്പായയും വേവിച്ചു തണുപ്പിച്ച കാരറ്റും ചേർക്കുക.
2. ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും വാനില എസ്സൻസും ചേർത്ത് നന്നായി അടിച്ചെടുക്കുക.
3. ശേഷം കട്ടയാക്കി വെച്ചിരിക്കുന്ന പാല്‍ കൂടി ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കുക. (വെള്ളം ഒട്ടും ചേർക്കരുത്, എങ്കിലേ ആ ഒരു കട്ടി ലഭിക്കൂ).
4. ഒരു ഗ്ലാസിലേക്ക് ആദ്യം കുറച്ച് അരിഞ്ഞ ഫ്രൂട്ട്സ് ഇടുക.
5. അതിലേക്ക് അടിച്ചുവെച്ച മിശ്രിതം ഒഴിക്കുക.
6. ഏറ്റവും മുകളിലായി വറുത്ത നിലക്കടല, കശുവണ്ടി, മുന്തിരി എന്നിവയും ധാരാളം കോണ്‍ഫ്ലേക്സും വിതറി അലങ്കരിക്കുക.

