Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ശ്രീറാം വെങ്കിട്ട രാമനൊപ്പം കൃഷിമന്ത്രിയുടെ വാര്‍ത്ത സമ്മേളനം; പ്രതിഷേധമുയര്‍ത്തി മാധ‍്യമപ്രവര്‍ത്തകര്‍

ശ്രീറാം വെങ്കിട്ട രാമനൊപ്പം കൃഷിമന്ത്രിയുടെ വാര്‍ത്ത സമ്മേളനം; പ്രതിഷേധമുയര്‍ത്തി മാധ‍്യമപ്രവര്‍ത്തകര്‍

തിരുവനന്തപുരം: കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖിനൊപ്പം വാർത്താ സമ്മേളനത്തില്‍ പങ്കെടുത്ത് ശ്രീറാം വെങ്കിട്ടരാമൻ.

ഇതോടെ മാധ‍്യമപ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. മാധ‍്യമപ്രവർത്തകൻ കെ.എം. ബഷീറിന്‍റെ കൊലപാതകത്തില്‍ ഏക പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ വാർത്താ സമ്മേളനത്തില്‍ ഒപ്പമിരുത്താൻ സാധിക്കില്ലെന്ന് മാധ‍്യമപ്രവർത്തകർ പറഞ്ഞു. പ്രതിഷേധത്തെത്തുടർന്ന് ശ്രീറാം വെങ്കിട്ട രാമൻ പുറത്തേക്കിറങ്ങി. നിയമസഭയിലെ മീഡിയ റൂമില്‍ വച്ചായിരുന്നു വാർത്താസമ്മേളനം.

2019 ഓഗസ്റ്റ് മൂന്നിനാണ് ശ്രീറാമും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ ഇടിച്ച്‌ മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിക്കുന്നത്. 2020 ല്‍ സമർപ്പിച്ച കുറ്റപത്രത്തില്‍ 66 പേജുകളും 84 രേഖകളും 72 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. 100 സാക്ഷി മ1ഴികളും ഉണ്ട്. മനപൂർവമല്ലാത്ത നരഹത്യ,പൊതു മുതല്‍ നശിപ്പിക്കല്‍ തുടങ്ങി 10 വർഷത്തോളം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പൊലീസ് സമർപ്പിച്ച റിപ്പോർട്ടുകളിലുള്ളത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News