Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഷൂട്ടിംഗിനിടെ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണു ഫഹദ് ഫാസിലിനു പരുക്ക്

ഷൂട്ടിംഗിനിടെ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണു ഫഹദ് ഫാസിലിനു പരുക്ക്

Kerala OnlineNews 5 years ago

ഷൂട്ടിംഗിനിടെ കെട്ടിടത്തിനു മുകളില്‍ നിന്നു വീണ് ഫഹദ് ഫാസിലിനു പരുക്ക്. തന്‍്റെ പുതിയ ചിത്രമായ മലയന്‍കുഞ്ഞിന്‍്റെ ഷൂട്ടിംഗിനിടെയായിരുന്നു അപകടം. മണ്ണിനടിയിലേക്ക് ഒലിച്ചുപോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന്‍്റെ മൂക്കിനു പരുക്കേറ്റത്. പരുക്കേറ്റ ഉടന്‍ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസ്സാര പരുക്കുകളാണ് ഫഹദിന് ഉള്ളത്.

ചികിത്സയില്‍ കഴിയുന്ന ഫഹദിന് വീഴ്ചയുടേതായ ചെറിയ വേദനകളൊഴിച്ചു നിര്‍ത്തിയാല്‍ മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്ന് സിനിമയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഷൂട്ടിങ്ങിനായി നിര്‍മിച്ച വീടിന്റെ മുകളില്‍ നിന്നാണ് താരം വീണത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News