Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സി.പി.സി.ആര്‍.ഐ.യില്‍ 'കൃഷിമേഖലയിലെ ഗുണമേന്മയുള്ള പ്രസിദ്ധീകരണങ്ങള്‍' എന്ന വിഷയത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു

സി.പി.സി.ആര്‍.ഐ.യില്‍ 'കൃഷിമേഖലയിലെ ഗുണമേന്മയുള്ള പ്രസിദ്ധീകരണങ്ങള്‍' എന്ന വിഷയത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു

Kerala OnlineNews 2 weeks ago

കാസർഗോട് : ഐ.സി.എ.ആർ- കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ (ICAR-CPCRI) 'കൃഷിമേഖലയിലെ ഗുണമേന്മയുള്ള പ്രസിദ്ധീകരണങ്ങള്‍' (High quality publications in agriculture) എന്ന വിഷയത്തില്‍ ഹിന്ദിയില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു.

സി.പി.സി.ആർ.ഐ ഡയറക്ടർ ഡോ.കെ. ബാലചന്ദ്ര ഹെബ്ബാർ അധ്യക്ഷത വഹിച്ചു. തുടർന്ന് ഡയറക്ടർ ഡോ.കെ.ബി. ഹെബ്ബാർ ആമുഖപ്രസംഗം നടത്തി. കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ മുഖ്യാതിഥിയായിരുന്നു. സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആർ.എൻ സുബ്രഹ്‌മണ്യൻ സ്വാഗതവും ഔദ്യോഗിക ഭാഷാ വിഭാഗം മെമ്പർ സെക്രട്ടറി എച്ച്‌. മുരളീകൃഷ്ണ നന്ദിയും പറഞ്ഞു.

സാങ്കേതിക സെഷനുകളില്‍ കൃഷിമേഖലയിലെ ഗവേഷണ പ്രസിദ്ധീകരണങ്ങളെക്കുറിച്ചും ലേഖനങ്ങളെക്കുറിച്ചും വിദഗ്ധർ ക്ലാസുകള്‍ നയിച്ചു. ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ എന്ന വിഷയത്തില്‍ പ്രിൻസിപ്പല്‍ സയന്റിസ്റ്റ് ഡോ. എസ്. ജയശേഖർ സെമിനാർ അവതരണങ്ങള്‍ എന്ന വിഷയത്തില്‍ (Presentations of articles in seminars) പ്രിൻസിപ്പല്‍ സയന്റിസ്റ്റ് ഡോ. എം.ആർ. മണികണ്ഠൻ ജനപ്രിയ ലേഖനങ്ങള്‍ സയന്റിസ്റ്റ് ഡോ. ഹിമ ജോണ്‍ പ്രായോഗിക പരിശീലനം (Exercise) കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജി നോഡല്‍ ഓഫീസറും കണ്‍വീനറുമായ ഡോ. ഹിമ ജോണ്‍ സോഷ്യല്‍ മീഡിയ ആശയവിനിമയം എന്ന വിഷയത്തില്‍ സോഷ്യല്‍ സയൻസ് വിഭാഗം മേധാവി ഡോ. കെ. പൊന്നുസാമി ലഘു ആശയവിനിമയങ്ങള്‍ പ്രിൻസിപ്പല്‍ സയന്റിസ്റ്റും PME സെല്‍ ഇൻ-ചാർജുമായ ഡോ. രവി ഭട്ട് സാങ്കേതിക ബുള്ളറ്റിനുകള്‍ (Technical Bulletins) സീനിയർ സയന്റിസ്റ്റ് ഡോ. എസ്.വി. രമേഷ് എന്നിവർ സംസാരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News