
കൊച്ചി: സ്‌കോഡ ഓട്ടോ ഇന്ത്യ പുതിയ സ്ലാവിയ അവതരിപ്പിച്ചു. പുതിയ സ്ലാവിയ, ഒക്ടാവിയ ആർഎസ് എന്നിവയ്ക്കായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ചു.
കൂടാതെ, പുതിയ സൂപ്പർബിനായുള്ള താല്പര്യം വാഹനപ്രേമികള്‍ക്ക് അറിയിക്കാനും കഴിയും.
സീക്വൻഷ്യല്‍ ടേണ്‍ ഇൻഡിക്കേറ്ററുകളുള്ള പുതിയ എല്‍ഇഡി ഹെഡ്ലാമ്പുകളും ടെയില്‍ലാമ്പുകളും, പുതിയ അലോയ് ഡിസൈനുകളും, പുതുക്കിയ ഇന്റീരിയർ തീമുകളും പുതിയ സ്ലാവിയക്ക് മികച്ച ഡിസൈനും രൂപഭംഗിയും നല്‍കുന്നു.
ഈ സെഗ്മെന്റില്‍ ആദ്യമായി ഓട്ടോമാറ്റിക് ട്രാൻസ്മിഷനും റിയർ സീറ്റ് മസാജും പുതിയ സ്ലാവിയയില്‍ ഉണ്ട്. കൂടാതെ പാർക്ക് പൈലറ്റിനൊപ്പം ഫ്രണ്ട് പാർക്കിംഗ് സെൻസറുകളും 360-ഡിഗ്രി ഏരിയ വ്യൂ ക്യാമറ സിസ്റ്റവും ലഭ്യമാണ്.
ഗൂഗിള്‍ ക്ലൗഡ് നല്‍കുന്ന ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് കമ്പാനിയൻ , വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാർപ്ലേ എന്നിവ ഉള്‍ക്കൊള്ളുന്ന നെക്സ്റ്റ്-ജെൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ പുതിയ സ്ലാവിയയില്‍ സ്മാർട്ട് കണക്റ്റിവിറ്റിയിലൂടെ സ്ലാവിയയില്‍ സജ്ജീകരിച്ചിരിക്കുന്നു.
ആറ് എയർബാഗുകളും മികച്ച സുരക്ഷാ സവിശേഷതകളും ഉള്‍പ്പെടെ 5-സ്റ്റാർ ഗ്ലോബല്‍ സുരക്ഷാ റേറ്റിംഗ് സ്ലാവിയക്ക് ഉണ്ട്.
സ്റ്റാൻഡേർഡ് 4 വർഷത്തെ വാറന്റി, 4 വർഷത്തെ റോഡ്സൈഡ് അസിസ്റ്റൻസ്, 4 ലേബർ ഫ്രീ സർവീസുകള്‍ എന്നിവ ഉള്‍പ്പെടുന്ന സ്‌കോഡ സൂപ്പർ കെയർ പാക്കേജും ഉടമകള്‍ക്ക് ലഭിക്കും.സ്‌പോർട്ടി മോണ്ടെ കാർലോ ട്രിമ്മും സ്‌കോഡ അവതരിപ്പിക്കുന്നു.

