Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്കൂള്‍ കുട്ടികള്‍ക്കുള്ള ഹോമിയോ മരുന്ന് അശാസ്ത്രീയം : സര്‍ക്കാര്‍ പിന്മാറണമെന്ന് ഐഎംഎ

സ്കൂള്‍ കുട്ടികള്‍ക്കുള്ള ഹോമിയോ മരുന്ന് അശാസ്ത്രീയം : സര്‍ക്കാര്‍ പിന്മാറണമെന്ന് ഐഎംഎ

Kerala OnlineNews 4 years ago

തിരുവനന്തപുരം : സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോമിയോ മരുന്ന് വിതരണം ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് ഐഎംഎ.

ഈ മരുന്ന് ലോകത്തെവിടെയും പരീക്ഷിച്ചിട്ടില്ലെന്നും മരുന്ന് അശാസ്ത്രീയമാണെന്നും ഐഎംഎ ആരോപിക്കുന്നു. കുട്ടികള്‍ക്ക് കൊവിഡ് മൂലം ഗുരുതരമായ അസുഖം വരാന്‍ സാധ്യതയില്ല. അവര്‍ക്ക് വാക്സീന്‍ പോലും വേണ്ടെന്നിരിക്കെ ആഴ്സനിക് ആല്‍ബം പോലുള്ള മരുന്ന് കുട്ടികളില്‍ പരീക്ഷിക്കരുതെന്നും ഐഎംഎ സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു.

കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഈ വിഷയത്തില്‍ ഹോമിയോ - മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാരുടെ പോരിലെ ഏറ്റവും അവസാനത്തെ സംഭവമാണിത്. സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ശിശുരോഗ വിദഗ്ധരുടെ സംഘടനയും ഹോമിയോ പ്രതിരോധ മരുന്നിനെതിരെ രംഗത്തെത്തി. യാതൊരു ശാസ്ത്രീയ പിന്തുണയുമില്ലാത്ത മരുന്നാണിതെന്ന വാദമുയര്‍ത്തി, മരുന്ന് കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നാണ് ആക്ഷേപം.

ഹോമിയോക്കെതിരായ കുപ്രചരണമാണിതെന്നും മരുന്ന് സുരക്ഷിതമാണെന്നുമെന്ന നിലപാടിലാണ് ഹോമിയോ ഡോക്ടര്‍മാര്‍. മരുന്ന് പരീക്ഷിച്ചിട്ടുണ്ടെന്നും ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. ഏതെങ്കിലും സ്വകാര്യ ലാബില്‍ നടത്തിയ പരിശോധന റിപ്പോര്‍ട്ട് വിശ്വാസയോഗ്യമല്ലെന്നും മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാരുടെ വാദം ഖണ്ഡിക്കാന്‍ ഇവര്‍ ഉന്നയിക്കുന്നു. ആര്‍സനിക് ആല്‍ബം സുരക്ഷിതമാണ്. വര്‍ഷങ്ങളായി ഉപയോഗിക്കുന്ന മരുന്നാണിത്. കുട്ടികള്‍ക്ക് കൊടുക്കുന്നതുകൊണ്ട് ഒരു ദോഷവുമില്ലെന്നും ഇവര്‍ പറയുന്നു.

കൊവിഡ് ലക്ഷണങ്ങളായ പനിയ്ക്കും ചുമയ്ക്കുമെല്ലാം നല്‍കുന്ന മരുന്നാണ് ഇതെന്നും രോഗ തീവ്ര അനുസരിച്ച്‌ മരുന്ന് മാറ്റി നല്‍കുകയാണ് ചെയ്യുന്നതെന്നും ഹോമിയോ ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. സിസിആര്‍എച്ച്‌ 625000 പേരില്‍ പഠനം നടത്തിയിട്ടുണ്ടെന്നും മരുന്ന് 99.3 ശതമാനം ഫലപ്രദമാമെന്ന് കണ്ടെത്തിയെന്നുമാണ് ഹോമിയോ വിഭാഗത്തിന്റെ മറ്റൊരു വാദം. പേടി പോലും മാറ്റുന്ന മരുന്നാണിതെന്നും ഇവര്‍ പറയുന്നു.

നേരത്തെയും ഈ മരുന്ന് ഉപയോഗിക്കാനുള്ള നിര്‍ദ്ദേശം വിവാദമായിരുന്നു. ഇതിന് പിന്നാലെ കോടതിയെ സമീപിച്ചാണ് ഹോമിയോ ഡോക്ടര്‍മാര്‍ ലക്ഷണമില്ലാത്ത രോഗികളെ ചികിത്സിക്കാനുള്ള അനുമതി നേടിയെടുത്തത്. അപ്പോഴും രോഗം ഗുരുതരമാകുകയാണെങ്കില്‍ രോഗികള്‍ക്ക് മോഡേണ്‍ മെഡിസിന്‍ ചികിത്സ ലഭ്യമാക്കണമെന്നായിരുന്നു കോടതിയുടെ നിലപാട്. രക്ഷിതാക്കളുടെ അനുമതിയോടെ മാത്രമേ പ്രതിരോധ മരുന്ന് നല്‍കൂവെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

Also read

അനുപമയുടെ കുഞ്ഞിനെ കണ്ടെത്തി : ദത്തെടുത്തത് ആന്ധ്രയിലെ അധ്യാപക ദമ്ബതികള്‍

പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വര്‍ക്കിംഗ് കലണ്ടര്‍ തയ്യാറാക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്
കെഎസ്‌ആര്‍ടിസി ശമ്ബള പരിഷ്കരണം : യോഗം വിളിച്ച്‌ മുഖ്യമന്ത്രി

മറ്റ് രോഗങ്ങളുള്ള കുട്ടികള്‍ക്ക് മാത്രമേ വാക്സീന്‍ പോലും നല്‍കേണ്ടതുള്ളൂവെന്നാണ് മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാരുടെ നിലപാട്. കൊവിഡ് കുട്ടികളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നില്ലെന്ന വിവിധ പഠനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്. അപ്പോഴാണ് ഒരു ഹോമിയോ മരുന്ന് കുട്ടികള്‍ക്ക് പ്രതിരോധ ശേഷി നല്‍കുമെന്ന പ്രചരണം സര്‍ക്കാര്‍ തന്നെ നടത്തുന്നതെന്നതാണ് ഡോക്ടര്‍മാരെ ചൊടിപ്പിക്കുന്നത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനവുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News