Saturday, 25 Sep, 4.35 pm Kerala OnlineNews

ലേറ്റസ്റ്റ് ന്യൂസ്
സ്കൂള്‍ തുറക്കല്‍ ; വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ മുന്നൊരുക്കവുമായി തിരുവങ്ങാട് ഗവ: എച്ച്‌.എസ്.എസ്

തലശ്ശേരി : സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ സ്കൂളുകള്‍ തുറക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്ന ഘട്ടത്തില്‍ വിദ്യാലയ ശുചീകരണ യജ്ഞവുമായി തിരുവങ്ങാട് എച്ച്‌.എസ്.എസ്.ഒന്നര വര്‍ഷത്തോളമായി മുഖാമുഖം കാണാതെ ഓണ്‍ലൈനില്‍ മാത്രം സംവദിച്ചിരുന്ന തങ്ങളുടെ പ്രിയ ശിഷ്യരെ നേരിട്ട് കാണാന്‍ കഴിയുന്നതിന്‍്റെ ത്രില്ലിലാണ് അദ്ധ്യാപകര്‍.അവരെ ആഹ്ലാദപൂര്‍വ്വം വരവേല്‍ക്കാന്‍ തങ്ങളാല്‍ ആവുന്നതെല്ലാം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അദ്ധ്യാപകര്‍.

കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

1500 ഓളം കുട്ടികള്‍ പഠിക്കുന്ന തിരുവങ്ങാട് ഗവ.എച്ച്‌.എസ്.എസിലാണ് നഗരസഭയുടെ സഹകരണത്തോടെ ശുചീകരണപരിപാടികള്‍ ആരംഭിച്ചത്. പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ ശ്രീമതി കെ.എം . ജമുനാറാണിടീച്ചര്‍ നിര്‍വഹിച്ചു.

വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ഷബാനഷാനവാസ്, നഗരസഭാഗം ആശ ഇ., പി.ടി.എ പ്രസിഡന്റ് യു. ബ്രിജേഷ്, പ്രിന്‍സിപ്പല്‍ എ.കെ അബ്ദുല്‍ ലത്തീഫ്, ഹെഡ്മിസ്ട്രസ് ടി.ടി. രജനി, വികസന സമിതി കണ്‍വീനര്‍ വി.എം സുകുമാരന്‍ ,സ്പോട്ടിംങ് യൂത്ത് ലൈബ്രറി സെക്രട്ടറിയും വികസന സമിതിയംഗവുമായ സി.വി സുധാകരന്‍, സ്റ്റാഫ് സിക്രട്ടറി പ്രദീപന്‍.ടി, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരനായ ബാബു എച്ച്‌.ഐ എന്നിവര്‍ ശുചീകരണപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.

തങ്ങളുടെ സഹപാഠികളെ നേരിട്ട് കാണാനോ ,അവരോടൊത്ത് ഒന്നിച്ചിരുന്ന് പഠിക്കാനും , കളിക്കാനും, ഭക്ഷണം കഴിക്കാനും ,പരസ്പരം സന്തോഷവും സങ്കടവും പങ്കുവയ്ക്കാനും കഴിയാത്തതിന്‍്റെ ദുഃഖം കടിച്ചമര്‍ത്തി പിന്നിട്ടഒന്നര വര്‍ഷം എന്നത് ജീവിതത്തിലെ മറക്കാനാകാത്ത ഒരദ്ധ്യായമാണ്.

ഈ അനുഭവങ്ങള്‍ പങ്കുവയ്ക്കാനും , ക്ലാസ്സുമുറികളില്‍ തൊട്ടടുത്തിരിക്കുന്ന തന്‍്റെ പ്രിയപ്പെട്ട സഹപാഠി ആരായിരിക്കും എന്നറിയാന്‍ ആവേശത്തോടെ , അതിലേറെ ആകാംഷയോടെ തങ്ങളുടെ പ്രിയ കൂട്ടുകാരെ സ്വീകരിക്കാന്‍ എന്‍.എസ് എസിന്‍്റെ നേതൃത്വത്തില്‍ കുട്ടികളും പ്രോഗ്രാം ഓഫീസര്‍ ഷമീമ ടീച്ചറും ശുചീകരണത്തില്‍ പങ്കാളികളായി.

നഗരസഭാ ശുചീകരണ തൊഴിലാളികളും യജ്ഞത്തില്‍ പങ്കെടുത്തു. വര്‍ഷങ്ങളായി ഹൈസ്കൂള്‍ - ഹയര്‍ സെക്കന്‍്ററി വിഭാഗത്തില്‍ പാഠ്യ-പാഠ്യേതര രംഗങ്ങളില്‍ ജില്ലയിലെ തന്നെ മെച്ചപ്പെട്ട വിദ്യാലയങ്ങളിലൊന്നാണ് തിരുവങ്ങാട് ഗവ.ഗേള്‍സ് എച്ച്‌.എസ്.എസ്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന SPC ,NSS , RED CROSS, SCOUT And GUIDE , വിവിധ ക്ലബ്ബുകള്‍ എന്നിവ ഈ സ്കൂളിന് മുതല്‍ക്കൂട്ടാണ്.

കഴിഞ്ഞവര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു സയന്‍സ് കോമേഴ്സ് പരീക്ഷകളില്‍ 100 ശതമാനം വിജയംകൈവരിച്ച സ്കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിന് നഗരസഭയുടേയും സര്‍ക്കാറിന്റേയും സഹായം എന്നും ലഭിച്ചിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Also read

കണ്ണൂരില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു : ഭാര്യ അതീവ ഗുരുതരാവസ്ഥയില്‍
കനത്ത മൂടല്‍മഞ്ഞ് : കണ്ണൂരും മംഗലാപുരത്തും ഇറങ്ങേണ്ട രണ്ട് വിമാനം നെടുമ്ബാശ്ശേരിയില്‍ ഇറക്കി
കണ്ണൂര്‍ ചാലയില്‍ കഞ്ചാവുമായി പിടിയിലായ യുവാവ് റിമാന്‍ഡില്‍

സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് 3 കോടിയുടെ ഫണ്ട് അനുവദിച്ചതിന്‍്റെ പ്രാരംഭപ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. മറ്റ് ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നഗരസഭയുടെ ഭാഗത്തു നിന്ന് മികച്ചരീതിയിലുള്ള സഹകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Online News
Top