Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്മാര്‍ട്ട് ഗ്ലാസ് വിപണിയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങി ആപ്പിള്‍

സ്മാര്‍ട്ട് ഗ്ലാസ് വിപണിയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങി ആപ്പിള്‍

പ്പിളും സ്മാർട്ട് ഗ്ലാസ് വിപണിയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകള്‍. നിലവിലുള്ള സ്മാർട്ട് ഗ്ലാസുകളുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രധാന വെല്ലുവിളിയായ സ്വകാര്യതാ ആശങ്കകള്‍ പരിഹരിക്കുന്നതിനാണ് ആപ്പിള്‍ തങ്ങളുടെ വികസന ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

റിപ്പോർട്ടുകള്‍ പ്രകാരം 2027 ജൂണില്‍ നടക്കുന്ന ആപ്പിളിന്റെ ഡെവലപ്പർ കോണ്‍ഫറൻസില്‍ ഈ ഉപകരണം അവതരിപ്പിക്കുകയും, അതേ വർഷം അവസാനത്തോടെ വിപണിയില്‍ എത്തിക്കുകയും ചെയ്തേക്കും.

ഫോട്ടോകളോ വീഡിയോകളോ നേരിട്ട് പകർത്താൻ കഴിയാത്തതും, സെൻസിങ്ങിനായി മാത്രം പ്രവർത്തിക്കുന്നതുമായ പ്രത്യേക ക്യാമറ സാങ്കേതികവിദ്യയാണ് ആപ്പിള്‍ ഇതിനായി പരിഗണിക്കുന്നത്. ഉപയോക്താക്കളുടെയും മറ്റുള്ളവരുടെയും സ്വകാര്യത പൂർണ്ണമായി ഉറപ്പാക്കുന്ന തരത്തില്‍ സാങ്കേതികവിദ്യ മാറ്റിയെടുക്കാൻ ശ്രമിക്കുന്നതിനാലാണ് ഉല്‍പ്പന്നത്തിന്റെ വികസന പ്രവർത്തനങ്ങള്‍ നീണ്ടുപോകുന്നത്. മെറ്റയുടെ എഐ സ്മാർട്ട് ഗ്ലാസുകള്‍ സ്മാർട്ട് ഗ്ലാസ് വിപണിയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങി ആപ്പിള്‍വിപണിയിലിറങ്ങിയതിന് പിന്നാലെ, അനുമതിയില്ലാതെ ദൃശ്യങ്ങള്‍ പകർത്തുന്നതിനെതിരെ ബ്രിട്ടനിലും അമേരിക്കയിലും വലിയ പ്രതിഷേധങ്ങള്‍ ഉയർന്നിരുന്നു. റെക്കോർഡിങ് ലൈറ്റുകള്‍ മറച്ചുപിടിച്ച്‌ ദൃശ്യങ്ങള്‍ പകർത്തുന്നത് സുരക്ഷാ ഭീഷണിയാണെന്ന് വിമർശനം ഉയർന്നിരുന്നു.

ഇതേത്തുടർന്ന് പൊതുശൗചാലയങ്ങള്‍, ലോക്കർ റൂമുകള്‍, സ്കൂളുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ ഗ്ലാസുകള്‍ ഓഫ് ചെയ്യണമെന്ന് മെറ്റ ഉപയോക്താക്കളോട് നിർദ്ദേശിച്ചു. കൂടാതെ തടസ്സമുണ്ടാക്കുന്ന വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്ന അക്കൗണ്ടുകള്‍ വിലക്കുമെന്ന് ഇൻസ്റ്റാഗ്രാം തലവൻ ആദം മോസ്സെരിയും വ്യക്തമാക്കുകയുണ്ടായി. മെറ്റ നേരിട്ട ഇത്തരം വിവാദങ്ങള്‍ മുൻനിർത്തിയാണ് ആപ്പിള്‍ കൂടുതല്‍ സുരക്ഷിതമായ സ്മാർട്ട് ഗ്ലാസുകള്‍ വികസിപ്പിക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News