Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ ചിത്രങ്ങള്‍ക്കെതിരെ നിയമ നടപടിയുമായി നടി രുക്മിണി

സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ ചിത്രങ്ങള്‍ക്കെതിരെ നിയമ നടപടിയുമായി നടി രുക്മിണി

കാന്താര സിനിമയിലൂടെ തെന്നിന്ത്യയുടെ പ്രിയ താരമായി മാറിയ നടിയാണ് രുക്മിണി. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ രുക്മിണിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ഡീപ്ഫേക്ക് ചിത്രങ്ങളും വിഡിയോയും എഐ ഉപയോഗിച്ച്‌ നിര്‍മിച്ചതാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി.

ഇത്തരം വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും അങ്ങേയറ്റം നിരുത്തരവാദപരമാണെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ രുക്മിണി പങ്കുവച്ചു.

സോഷ്യല്‍ മീഡിയയില്‍ പ്രചിരിക്കുന്ന ഈ വ്യാജ ചിത്രങ്ങള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും നടി കുറിച്ചു. ഒരു സ്വിമ്മിംഗ് പൂളില്‍ വെച്ചുള്ള ഫോട്ടോഷൂട്ടിന്റെ അണിയറ ദൃശ്യങ്ങള്‍ എന്ന തരത്തിലായിരുന്നു വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. രുക്മിണി വസന്താണ് ദൃശ്യങ്ങളിലുള്ളത് എന്ന രീതിയിലായിരുന്നു പ്രചാരണം.
കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികളും സൈബര്‍ ക്രൈം അന്വേഷണവും ആരംഭിക്കുമെന്ന് രുക്മിണി വസന്ത് മുന്നറിയിപ്പ് നല്‍കി. വ്യാജ ചിത്രങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കും അത് പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ നടപടിയെടുക്കുമെന്നും താരം വ്യക്തമാക്കി. ഈ വിഷയം ഗൗരവമായി കൈകാര്യം ചെയ്യുകയാണെന്നും താരം പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News