പരിപ്പ് - ഒരു കപ്പ് ഉപ്പ്, വെള്ളം - പാകത്തിന്
വറ്റല്‍മുളക്- ഒന്ന്
തേങ്ങ ചുരണ്ടിയത് - കാല്‍ കപ്പ്
ജീരകം - കാല്‍ ചെറിയ സ്പൂണ്‍
വെളിച്ചെണ്ണ - ഒരു വലിയ സ്പൂണ്‍
കറിവേപ്പില - ഒരു തണ്ട്
നെയ്യ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
ചുവടുകട്ടിയുളള ചിനച്ചട്ടിയില്‍ പരിപ്പു നന്നായി ചൂടാക്കിയശേഷം കഴുകി രണ്ടാമത്തെ ചേരുവ ചേർത്തു വേവിക്കുക. തേങ്ങ ജീരകം ചേർത്ത് മയത്തില്‍ അരച്ചത് വെന്തപരിപ്പില്‍ ചേർത്തു തിളപ്പിക്കുക. തീ കെടുത്തിയശേഷം വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്തിളക്കി ചൂടോടെ വിളമ്പുക. വെള്ളം അധികമാകാതിരിക്കാൻ ശ്രദ്ധിക്കണം. നെയ്യുടെ ഒപ്പം വിളമ്പാം .

