Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്വര്‍ണവില കുത്തനെ കുറഞ്ഞു

സ്വര്‍ണവില കുത്തനെ കുറഞ്ഞു

കോഴിക്കോട്: സ്വർണവില ഇന്ന് കുത്തനെ കുറഞ്ഞു. ഗ്രാമിന് 155രൂപയും പവന് 1,240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13215 രൂപയും പവന് 1,05,720 രൂപയുമായി.

ഇന്നലെ ഗ്രാമിന് 85രൂപയും പവന് 680 രൂപയും കൂടിയിരുന്നു. ഒരു ഗ്രാമിന് 13,370ഉം പവന് 1,06,960 ഉം ആയിരുന്നു വിപണി വില. വെള്ളിവിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 235 രൂപയാണ് ഇന്നത്തെ വില.

അന്താരാഷ്ട്രവിപണിയില്‍ സ്പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 28.22 ഡോളർ കുറഞ്ഞ് 4,046.96 ഡോളറായി. 0.69 ശതമാനമാണ് കുറഞ്ഞത്. ഈ വർഷം ജനുവരി 29നായിരുന്നു കേരളത്തില്‍ സ്വർണവില റെക്കോഡിലെത്തിയത്. 1,31,160 രൂപയായിരുന്നു പവൻ വില.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News