Dailyhunt
തഴച്ച്‌ വളര്‍ന്ന് 'വാഴ 2'; ഹാഷിര്‍ ഗ്യാങ്ങ് 100കോടിക്ക് തൊട്ടരികില്‍

തഴച്ച്‌ വളര്‍ന്ന് 'വാഴ 2'; ഹാഷിര്‍ ഗ്യാങ്ങ് 100കോടിക്ക് തൊട്ടരികില്‍

Kerala OnlineNews 3 weeks ago

ലയാള സിനിമാസ്വാദകരുടെ കണ്ണും മനവും നിറച്ച സിനിമയായി വാഴ 2. ഒരുകൂട്ടം സോഷ്യല്‍ മീഡിയ താരങ്ങള്‍ക്കൊപ്പം സീനിയർ താരങ്ങളും ഒന്നിച്ചെത്തി ഞെട്ടിച്ച ചിത്രം ബോക്സ് ഓഫീസില്‍ വൻ തേരോട്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ആദ്യദിനം കേരളത്തില്‍ നിന്നുമാത്രം 5 കോടിയിലധികം രൂപ നേടിയ ചിത്രം അഞ്ചാം ദിനം എത്തുമ്പോള്‍, ആഗോളതലത്തില്‍ 100 കോടി രൂപയുടെ അടുത്തേക്ക് കുതിക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്.

വാഴ 2ന്റെ അണിയറപ്രവർത്തകർ നല്‍കിയ വിവരം പ്രകാരം ചിത്രം 80 കോടി രൂപ ആഗോള തലത്തില്‍ നേടി. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസത്തിലാണ് ചിത്രത്തിന്റെ ഈ നേട്ടം. അധികം വൈകാതെ വാഴ 2, 100 കോടി ക്ലബ്ബിലും ഇടം നേടുമെന്നാണ് ട്രാക്കർമാരുടെ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ 2026ലെ രണ്ടാമത്തെ 100 കോടി ക്ലബ്ബാകും വാഴ 2. ആട് 3 ആണ് ഈ വർഷം ആദ്യം 100 കോടി രൂപ നേടിയത്.
വാഴ 2ന്റെ കേരള കളക്ഷൻ കണക്ക്

Day 1 - 5.20 കോടി

Day 2 - 5.70 കോടി

Day 3 - 7.30 കോടി

Day 4 - 8.35 കോടി

Day 5 - 7.40 കോടി

ആകെമൊത്തം അഞ്ച് ദിവസത്തില്‍ 33.95 കോടി രൂപയാണ് കേരളത്തില്‍ നിന്നുമാത്രം വാഴ 2 നേടിയിരിക്കുന്നത്. ഇന്ന് കേരളത്തില്‍ നിന്ന് 7-8 കോടി വരെ ചിത്രം നേടുമെന്നും അണിയറ പ്രവർത്തകർ പറയുന്നു. ട്രാക്കിംഗ് സൈറ്റായ സാക്നില്‍ക്കിന്റെ റിപ്പോർട്ട് പ്രകാരം 79.23 കോടി രൂപയാണ് വാഴ 2 ആഗോളതലത്തില്‍ നേടിയിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News