Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തിരുവനന്തപുരം കോര്‍പ്പറേഷന്‍ നിര്‍ണായക കൗണ്‍സില്‍ യോഗം ഇന്ന്

തിരുവനന്തപുരം കോര്‍പ്പറേഷന്‍ നിര്‍ണായക കൗണ്‍സില്‍ യോഗം ഇന്ന്

കാപ്പ കേസില്‍ ജയിലിലായ ബിജെപി കൗണ്‍സിലര്‍ സുഗതന് അയോഗ്യത ഭീഷണി നിലനില്‍ക്കേ, തിരുവനന്തപുരം കോര്‍പ്പറേഷന്‍ നിര്‍ണായക കൗണ്‍സില്‍ യോഗം ഇന്ന്.

ഇന്നും യോഗത്തിന് എത്തിയില്ലെങ്കില്‍, സുഗതന്‍ തുടര്‍ച്ചയായി പങ്കെടുക്കാത്ത മൂന്നാമത്തെ കൗണ്‍സില്‍ യോഗമാകും ഇത്. അങ്ങനെയെങ്കില്‍ അയോഗ്യത നടപടിയുണ്ടാകും. ഇത് ഒഴിവാക്കാന്‍, സുഗതന്റെ അവധി അപേക്ഷ പാസാക്കാനാണ് ബിജെപി നീക്കം. അവധി അപേക്ഷയേ ശക്തമായി എതിര്‍ക്കാനാണ് പ്രതിപക്ഷ തീരുമാനം.

ഒരു ഭീഷണിയും ഇല്ലെന്നും അവധി അപേക്ഷ നല്‍കിയാല്‍ പരിഗണിക്കും എന്നുമാണ് വി വി രാജേഷിന്റെ നിലപാട്. എല്ലാം ഉച്ചക്ക് രണ്ടരക്ക് കാണാം എന്നും മേയര്‍ പറഞ്ഞു. കാപ്പ കേസ് പ്രതിക്ക് എങ്ങനെയാണ് അവധി ഇളവ് നല്‍കുക എന്നാണ് എല്‍ഡിഎഫും യുഡിഎഫും ചോദിക്കുന്നത്. കൗണ്‍സില്‍ യോഗം കഴിഞ്ഞാല്‍ സുഗതനെ അയോഗ്യനാക്കാന്‍ നഗരസഭ സെക്രട്ടറിക്ക് കത്ത് നല്‍കാനാണ് തീരുമാനം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News