Dailyhunt
തൃശൂര്‍ അതിരൂപതക്കെതിരേ വ്യാജപ്രമാണങ്ങളുണ്ടാക്കിയെന്നു പരാതി

തൃശൂര്‍ അതിരൂപതക്കെതിരേ വ്യാജപ്രമാണങ്ങളുണ്ടാക്കിയെന്നു പരാതി

Kerala OnlineNews 5 years ago

തൃശൂര്‍: തൃശൂര്‍ അതിരൂപതയില്‍ സാമ്ബത്തിക ക്രമക്കേട് ആരോപിച്ച്‌ വ്യാജപ്രമാണങ്ങളുണ്ടാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കി. വോയ്‌സ് ഓഫ് സീറോ മലബാര്‍ ചര്‍ച്ച്‌ എന്ന ഫേസ്ബുക്ക് കൂട്ടായ്മയ്‌ക്കെതിരേയും ജോസഫ് ജെയിംസ് എന്ന പേരില്‍ ഇ-മെയിലുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേയും തൃശൂര്‍ സിറ്റി അസി. പോലീസ് കമ്മീഷണര്‍, ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. സഭാവിരുദ്ധവും വ്യാജവും അപകീര്‍ത്തിപരമായതുമായ ആരോപണങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് പരാതി.

അതിരൂപതയിലെ വൈദികര്‍ എന്ന പേരിലാണ് തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത്. വ്യാജാരോപണങ്ങള്‍ അതിരൂപതയേയും അതിരൂപതാധ്യക്ഷനേയും വൈദികരേയും അപകീര്‍ത്തിപ്പെടുത്തുന്നതും സല്‍പേര് കളങ്കപ്പെടുത്തുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി.

അതിരൂപതാ വൈദിക സമിതി സെക്രട്ടറിയും പി.ആര്‍.ഒയും ചേര്‍ന്നാണ് പരാതി നല്‍കിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News