Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'തുടക്കം' ഒടിടിയിലേക്ക്

'തുടക്കം' ഒടിടിയിലേക്ക്

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത് വിസ്മയ മോഹൻലാല്‍ നായികയായെത്തിയ ഹിറ്റ് ചിത്രം 'തുടക്കം' സെപ്റ്റംബർ 18 മുതല്‍ ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യും.

ഒടിടി റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയ്‌ലർ പ്ലാറ്റ്‌ഫോം പുറത്തുവിട്ടു. ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം തിയറ്ററുകളില്‍ നിന്ന് 50 കോടി രൂപ ഗ്രോസ് കളക്ഷൻ നേടിയിരുന്നു.

കൊച്ചു കുടുംബചിത്രമായി പ്രഖ്യാപിച്ചെത്തിയ 'തുടക്കം' പ്രതീക്ഷിച്ചതിലുമേറെ കൗതുകങ്ങളാണ് സമ്മാനിച്ചത്. വിസ്മയ മോഹൻലാലിന്റെ ഗംഭീര പ്രകടനവും മോഹൻലാലിന്റെ അതിഥി വേഷവും ചിത്രത്തിന്റെ ഹൈലൈറ്റായി. 'എമ്പുരാനി'ലെ കാമിയോയ്ക്ക് ശേഷം ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണി പ്രധാന വേഷത്തിലെത്തിയും കൈയ്യടി നേടി.

ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് തിരക്കഥ. ജേക്സ് ബിജോയ് സംഗീതവും ജോമോൻ ടി ജോണ്‍ ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിച്ചു. ഡോ. എമില്‍ ആന്റണി, ഡോ. അനീഷ ആന്റണി എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനും ബിജു തോമസ് പ്രൊഡക്ഷൻ കണ്‍ട്രോളറുമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News