സൗന്ദര്യത്തിനും ആരോഗ്യത്തിനും സഹായിക്കുന്ന പ്രകൃതി തന്നെ നല്‍കുന്ന ഒന്നാണ് കരിക്കിൻ വെള്ളം. ഇത് ദിവസവും കുടിയ്ക്കുന്നത് ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ നല്‍കുന്നു.
കരിക്കിൻ വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതല്ല. പ്രകൃതിയില്‍നിന്നു ലഭിക്കുന്ന ഒരു കലർപ്പുമില്ലാത്ത വെള്ളമാണ് കരിക്കിൻവെള്ളം. ഒരു മായവും കലരാത്തതുകൊണ്ടുതന്നെ നിരന്തരം കുടിച്ചാല്‍ ശരീരത്തിനു ആരോഗ്യപരമായ മാറ്റങ്ങളുണ്ടാകും. ഇത് ആരോഗ്യം മാത്രമല്ല സൗന്ദര്യവും വർധിപ്പിക്കുന്നു. ധാരാളം ആൻറി ഓക്സിഡൻറ്സും ധാതുക്കളും അടങ്ങിയ കരിക്കിൻ വെള്ളം പല രോഗങ്ങളും ഭേദമാക്കാനും സഹായിക്കുന്നു. കരിക്കിൻ വെള്ളം തടി കുറയ്ക്കാൻ നല്ലതാണ്.
ത്വക്ക് രോഗങ്ങള്‍ വരാതിരിക്കാൻ ഏറ്റവും നല്ലതാണ് കരിക്കിൻ വെള്ളം. വരണ്ട ചർമ്മം, മുഖത്തെ ചുളിവുകള്‍, മുഖക്കുരു എന്നിവ ഇല്ലാതാക്കാൻ ദിവസവും കരിക്കിൻ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കരിക്കിൻ വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് മുഖം കൂടുതല്‍ തിളക്കമുള്ളതാക്കാൻ സഹായിക്കുന്നു.
കിഡ്നി ശുദ്ധീകരിക്കാൻ ഏറ്റവും നല്ലതാണ് കരിക്കിൻ വെള്ളം. അത് പോലെ തന്നെ മൂത്രസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാൻ സഹായിക്കും. വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുന്ന സാഹചര്യമുണ്ടെങ്കില്‍ അത് ദിവസങ്ങള്‍ കൊണ്ട് തന്നെ ഇല്ലാതാക്കും.
ഗർഭിണികള്‍ നിർബന്ധമായും കരിക്കിൻ വെള്ളം കുടിക്കണം. ഗർഭകാലത്ത് മലബന്ധം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മലബന്ധം പ്രശ്നം അകറ്റാനും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാനും ഏറെ നല്ലതാണ് കരിക്കിൻ വെള്ളം.
തൈറോയ്ഡിൻറെ കുറവ് പരിഹരിക്കാൻ ഏറ്റവും നല്ലതാണ് കരിക്കിൻ വെള്ളം. തൈറോയ്ഡ് ഹോർമോണുകള്‍ വർധിപ്പിക്കുന്നതിനും അവയുടെ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനും കരിക്കിൻ വെള്ളം സഹായിക്കും.
മാനസികസമ്മർദ്ദം കുറയ്ക്കാൻ ഏറ്റവും നല്ലതാണ് കരിക്കിൻ വെള്ളം. ഇലക്‌ട്രോലൈറ്റുകള്‍ ധാരാളം ഉള്ളിലെത്താൻ സഹായിക്കുന്നു.
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് കരിക്കിൻ വെള്ളം. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ഒന്നാണ് കരിക്കിൻ വെള്ളം. നിയാസിൻ, ഫിറിഡോക്സിൻ,റിബോഫ്ലബിൻ പോലുള്ള വിറ്റാമിനുകള്‍ കരിക്കിൻ വെള്ളത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അണുക്കളെ നശിപ്പിക്കാനുള്ള കഴിവ് കരിക്കിൻ വെള്ളത്തിനുണ്ട്.
തടി കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർ നിർബന്ധമായും കരിക്കിൻ വെള്ളം കുടിക്കുക. കരിക്കിൻ വെള്ളം ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കി തടി കുറയ്ക്കാൻ സഹായിക്കുന്നു. ഭക്ഷണത്തിലെ നല്ല അംശങ്ങള്‍ വേഗത്തില്‍ ആഗിരണം ചെയ്യുന്നതിനും കരിക്കിൻ വെള്ളം ഗുണകരമാണ്.

