Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വാട്‍സ്‌ആപ്പില്‍ ചാനല്‍ അഡ്‍മിൻമാര്‍ക്കും ഇനി 24 മണിക്കൂര്‍ സ്റ്റാറ്റസ് പങ്കിടാം

വാട്‍സ്‌ആപ്പില്‍ ചാനല്‍ അഡ്‍മിൻമാര്‍ക്കും ഇനി 24 മണിക്കൂര്‍ സ്റ്റാറ്റസ് പങ്കിടാം

Kerala OnlineNews 2 weeks ago

തിരുവനന്തപുരം: മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നായ വാട്‍സ്‌ആപ്പ് ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

ഇപ്പോഴിതാ ചാനല്‍ അഡ്‌മിൻമാർക്കായി "ചാനല്‍ സ്റ്റാറ്റസ്" എന്ന പുതിയ സൗകര്യം അവതരിപ്പിക്കാനൊരുങ്ങുന്നതായിട്ടാണ് പുതിയ റിപ്പോർട്ടുകള്‍. ഈ ഫീച്ചർ വഴി ചാനല്‍ ഉടമകള്‍ക്ക് താല്‍ക്കാലികമായി ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് അടക്കമുള്ള അപ്‌ഡേറ്റുകള്‍ സ്റ്റാറ്റസ് രൂപത്തില്‍ പങ്കിടാൻ കഴിയും.

നിലവില്‍ വ്യക്തിഗത ഉപയോക്താക്കള്‍ക്കാണ് വാട്‌സ്‌ആപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്യാനുള്ള സൗകര്യമുള്ളത്. എന്നാല്‍ പുതിയ മാറ്റത്തോടെ ചാനല്‍ അഡ്‌മിൻമാർക്കും അവരുടെ ഫോളോവേഴ്‌സുമായി കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും ആശയവിനിമയം നടത്താൻ അവസരം ലഭിക്കും. വാബീറ്റഇൻഫോ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഈ സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ 24 മണിക്കൂറിന് ശേഷം സ്വയം അപ്രത്യക്ഷമാകും. അതിനാല്‍ സ്ഥിരമായ പോസ്റ്റുകള്‍ക്ക് പകരം താല്‍ക്കാലിക അറിയിപ്പുകള്‍ പങ്കിടാൻ ഈ സംവിധാനം കൂടുതല്‍ അനുയോജ്യമാകും.

ചാനല്‍ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുന്നതിനായി ആദ്യം അഡ്‌മിൻ സ്വന്തം ചാനല്‍ തുറന്ന് ക്രിയേറ്റ് സ്റ്റാറ്റസ് ഓപ്ഷൻ തിരഞ്ഞെടുക്കണം. തുടർന്ന് ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നിവ ചേർക്കാൻ സാധിക്കും. സ്റ്റാറ്റസ് എഡിറ്റിംഗ് വിഭാഗത്തില്‍ ടെക്സ്റ്റ്, സ്റ്റിക്കർ, മറ്റ് ഗ്രാഫിക് ഘടകങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി കൂടുതല്‍ ആകർഷകമാക്കാനും കഴിയും. ഒന്നിലധികം ചാനലുകള്‍ കൈകാര്യം ചെയ്യുന്നവർക്ക് ഏത് ചാനലിലേക്കാണ് സ്റ്റാറ്റസ് പങ്കിടേണ്ടതെന്ന് തിരഞ്ഞെടുക്കാനും സൗകര്യമുണ്ടാകും. എന്നാല്‍ ഒരേസമയം ഒരു ചാനലില്‍ മാത്രമേ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യാൻ സാധിക്കൂ.

ഫോളോവേഴ്‌സിനും ഈ ഫീച്ചറിലൂടെ കൂടുതല്‍ ഇടപെടല്‍ സാധ്യമാകും. സ്റ്റാറ്റസുകള്‍ക്ക് ലൈക്ക് നല്‍കുക, അവ സ്വന്തം വാട്‍സ്‌ആപ്പ് സ്റ്റാറ്റസിലേക്ക് ഷെയർ ചെയ്യുക തുടങ്ങിയ സംവിധാനങ്ങളും പരീക്ഷണഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകള്‍. വ്യക്തിഗത സ്റ്റാറ്റസുകളില്‍ നിന്ന് വ്യത്യസ്തമാക്കാൻ ചാനല്‍ സ്റ്റാറ്റസ് എന്ന ലേബലോടെ ആയിരിക്കും ഇവ പ്രദർശിപ്പിക്കുക.

ഇവന്‍റ് റിമൈൻഡറുകള്‍, പ്രധാന അറിയിപ്പുകള്‍, പ്രമോഷൻ വിവരങ്ങള്‍ തുടങ്ങിയ താല്‍ക്കാലിക ഉള്ളടക്കങ്ങള്‍ പങ്കിടാൻ ഈ ഫീച്ചർ ഏറെ സഹായകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു. നിലവില്‍ ആൻഡ്രോയ്‌ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി ഘട്ടംഘട്ടമായാണ് ഫീച്ചർ പുറത്തിറക്കുന്നത്. വരും ആഴ്‌ചകളില്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് ഇത് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News