Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വാഹനത്തിലെ ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് എന്തിനാണെന്നറിയാമോ ??

വാഹനത്തിലെ ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് എന്തിനാണെന്നറിയാമോ ??

വാഹനത്തിലെ ഹസാർഡ് വാർണിംഗ് ലൈറ്റ് എന്തിനാണെന്നറിയാമോ ??

വാഹനത്തിലെ ഹസാർഡ് ലൈറ്റുകളെന്താണെന്നും അവയുടെ ഉപയോഗം എന്താണെന്നും എപ്പോഴൊക്കെയാണ് ഇത് പ്രവര്‍ത്തിപ്പിക്കേണ്ടതെന്നുമൊക്കെ പലര്‍ക്കും അറിയില്ല .

വാഹനത്തിന്‍റെ നാല് ടേർണിംഗ് ഇൻഡിക്കേറ്ററുകളും ഒരുമിച്ച്‌ പ്രവര്‍ത്തിപ്പിക്കുന്നതിനെയാണ് ഹസാര്‍ഡ് വാർണിംഗ് ലൈറ്റ് എന്ന് പറയുന്നത്.

വാഹനത്തിലെ ഡാഷ് ബോര്‍ഡിലുള്ള ചുവന്ന സ്വിച്ച്‌ ആണ് ഹസാര്‍ഡ് വാർണിംഗ് ലൈറ്റിനെ പ്രവര്‍ത്തിപ്പിക്കുന്നത്. എന്നാല്‍ നമ്മുടെ പൊതുനിരത്തുകളില്‍ കണ്ടുവരുന്ന ഒരു പ്രവണതയാണ് ഹസാർഡ് വാർണിംഗ് ലൈറ്റിന്‍റെ ദുരുപയോഗം. യാത്രയ്ക്കിടയില്‍ റോഡില്‍ വാഹനങ്ങള്‍ നിർത്തേണ്ടുന്ന അടിയന്തര സാഹചര്യമുണ്ടായാല്‍ മാത്രം മറ്റു വാഹനങ്ങള്‍ക്ക് സൂചന നല്‍കാനാണ് ഹസാർഡ് ലൈറ്റുകള്‍ സാധാരണയായി ഉപയോഗിക്കുന്നത്.

ലൈൻ മാറ്റം തിരിവുകള്‍ തുടങ്ങിയ അവസരങ്ങളില്‍ ഹസാർഡ് ലൈറ്റ് ഉപയോഗിക്കുന്ന പുറകെ വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാരില്‍ ആശയക്കുഴപ്പം ഉണ്ടാക്കും. റോഡുകള്‍ ചേരുന്ന ജംഗ്ഷനുകളില്‍ നേരെ പോകുന്നതിനായി ഹസാർഡ് ലൈറ്റ് ഉപയോഗിക്കരുത്. അതു പോലെ നിരത്തുകളില്‍ ഹസാർഡ് വാർണിംഗ് ലൈറ്റ് തെളിച്ച്‌ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ കണ്ടാല്‍ മനസിലാക്കി വേണ്ട മുൻകരുതലുകള്‍ സ്വീകരിക്കുക.

തിരക്കിട്ട റോഡിലൂടെ ഒരു വാഹനത്തിന് പതിയെ പോകേണ്ടുന്ന സാഹചര്യമുണ്ടായാല്‍ ഹസാർഡ് വാർണിഗ് ലൈറ്റ് പ്രവർത്തിപ്പിക്കാം. മോട്ടോർ വാഹന നിയമപ്രകാരം വാഹനം ഓടിക്കുമ്പോള്‍ ഒരിക്കലും ഹസാഡ് ലൈറ്റ് പ്രവർത്തിപ്പിക്കരുത് അല്ലെങ്കില്‍ നിങ്ങളുടെ വാഹനംകെട്ടി വലിച്ചുകൊണ്ടു പോകുകയായിരിക്കണം. അതുപോലെ തന്നെ മഴയുള്ളപ്പോഴും, മൂടല്‍ മഞ്ഞുള്ളപ്പോഴും ഹസാഡ് പ്രവർത്തിപ്പിക്കരുത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News