Dailyhunt
വൈക്കത്ത് വാടകവീട്ടില്‍ 22കാരി തൂങ്ങിമരിച്ച നിലയില്‍ ;മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കം

വൈക്കത്ത് വാടകവീട്ടില്‍ 22കാരി തൂങ്ങിമരിച്ച നിലയില്‍ ;മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കം

വൈക്കം: വൈക്കം തോട്ടുവക്കത്തിന് സമീപം വാടകവീട്ടില്‍ 22കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വല്ലകം പടിഞ്ഞാറേക്കര മംഗലശേരിയില്‍ ഷിബുവിന്റെ മകള്‍ സീതാലക്ഷ്മിയെ (22) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്. എറണാകുളത്ത് കടയില്‍ ജോലി ചെയ്യുന്ന മാതാവ് സജിനി ഇന്നലെ രാവിലെ വീട്ടിലെത്തിയപ്പോഴാണ് മകള്‍ മരണപ്പെട്ട വിവരം പുറംലോകം അറിയുന്നത്.

മാതാപിതാക്കള്‍ ഏതാനും വർഷമായി അകന്നാണ് കഴിയുന്നത്. മാതാവിനൊപ്പമായിരുന്നു മക്കള്‍. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിച്ചു. സഹോദരങ്ങള്‍: അനന്തകൃഷ്ണൻ, സേതു കൃഷ്ണ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News