Wednesday, 27 Jan, 6.40 pm Kerala OnlineNews

ലേറ്റസ്റ്റ് ന്യൂസ്
വരുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തൂത്തുവാരുമെന്ന് രാഹുല്‍ ഗാന്ധി

മലപ്പുറം: വരുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തൂത്തുവാരുമെന്ന് രാഹുല്‍ ഗാന്ധി. സ്ഥാനാര്‍ഥി നിര്‍ണയം സുതാര്യമാക്കണമെന്ന് യുഡിഎഫ് നേതാക്കളോട് രാഹുല്‍ ഗാന്ധി അവശ്യപെട്ടു.

അനുഭവ സമ്ബത്തുള്ളവരും യുവതയും ചേരുന്ന സ്ഥാനാര്‍ത്ഥി പട്ടിക വേണം തയാറാക്കാന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ താഴെതട്ടിലുള്ള ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കി കോണ്‍ഗ്രസ് പ്രകടന പത്രിക തയാറാക്കണമെന്ന് നിര്‍ദേശിച്ചതായി രാഹുല്‍ ഗാന്ധി അറിയിച്ചു. ജനങ്ങളിലെ വിശ്വാസം കാത്തു സൂക്ഷിക്കുകയാണ് ജനപ്രതിനിധികളുടെ പ്രഥമ കടമയെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി പറഞ്ഞു.

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി എത്തിയതാണ് രാഹുല്‍ ഗാന്ധി. പതിനൊന്നരയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുലിനെ യുഡിഎഫ് നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. വിമാനത്താവളത്തില്‍ വച്ചു തന്നെ യുഡിഎഫ് നേതാക്കളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Online News
Top