Dailyhunt
വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക ചികിത്സയിലിരിക്കെ മരിച്ചു

വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക ചികിത്സയിലിരിക്കെ മരിച്ചു

ണ്ണൂർ :സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. കണ്ണൂർ പട്ടുവം കാവുങ്കലിലെ നാരായണി (75) ആണ് ചികിത്സയിലിരിക്കെ അന്തരിച്ചത്.കഴിഞ്ഞ മാസം 26-ന് വീടിന് പിന്നിലെ വിറകുപുരയില്‍ വിറക് അടുക്കിവെക്കുന്നതിനിടെയാണ് ഇവർക്ക് പാമ്പുകടിയേറ്റത്.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് വനംവകുപ്പിന്റെ റെസ്ക്യു ടീം സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. നാരായണിയുടെ ശരീരത്തിലെ ലക്ഷണങ്ങള്‍ വെച്ചാണ് കടിച്ചത് വെട്ടിക്കട്ടൻ ആണെന്ന നിഗമനത്തിലെത്തിയത്. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെയാണ് നാരായണി മരത്തിന് കീഴടങ്ങിയത്. രാവിലെ സംസ്കാരം നടത്തും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News