കോഴിക്കോട്: സ്വർണ വില ഇന്നും കൂടി. ഗ്രാമിന് 25 രൂപ കൂടി 13,255 രൂപയും പവന് 200 രൂപ കൂടി 1,06,040 രൂപയുമാണ് വില.
ഇന്നലെ ഗ്രാമിന് 75ഉം പവന് 600ഉം വർധിച്ചിരുന്നു. 1,05,840 രൂപയായിരുന്നു പവൻ വില.
അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 22.47 ഡോളർ ഇടിഞ്ഞ് 4,078.64 ഡോളറായി. 0.55 ശതമാനമാണ് കുറഞ്ഞത്.

