Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിജയ്യെ വിമര്‍ശിക്കുന്നതിനിടെ തൃഷയ്ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ വിമര്‍ശനം

വിജയ്യെ വിമര്‍ശിക്കുന്നതിനിടെ തൃഷയ്ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ വിമര്‍ശനം

കാവേരി നദീജല പ്രശ്നവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിനിടയില്‍ തമിഴ് സിനിമാതാരം തൃഷയെ കുറിച്ച്‌ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തമാകുന്നു.

ഉദയനിധിയുടെ പരാമര്‍ശം അറപ്പുളവാക്കുന്നതാണെന്ന് ടിവികെ പ്രതികരിച്ചു. സംഭവത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉദയനിധിക്കെതിരെ ഉയരുന്നത്. തഞ്ചാവൂരില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഉദയനിധി അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്.

മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ച്‌ ഉദയനിധി പ്രസംഗിക്കുന്നതിനിടെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ചിലര്‍ തൃഷ, തൃഷ എന്ന് വിളിച്ചു പറഞ്ഞു. ഇതിന് പിന്നാലെയാണ് തൃഷയെയും വിജയ്യെയും അപമാനിക്കുന്ന തരത്തില്‍ ഉദയനിധി ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയത്. പിന്നീട് താന്‍ ഒരു തമാശ പറഞ്ഞതാണെന്ന് പറയുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഉദയനിധിക്കെതിരെ വിമര്‍ശനം ഉയരുകയായിരുന്നു.

'വളരെ അറപ്പുളവാക്കുന്നത്. ഇത്തരം അനാവശ്യ പരമാര്‍ശങ്ങള്‍ ആര്‍ക്കെതിരെ നടത്തിയാലും അത് അംഗീകരിക്കാന്‍ കഴിയില്ല. ഇത് ചില സംഘങ്ങളുടെ രാഷ്ട്രീയ സംസ്‌കാരവും നിലവാരമില്ലായ്മയുമാണ് പുറത്തുകൊണ്ടുവരുന്നത്' എന്നായിരുന്നു ടിവികെ എംഎല്‍എ രേവന്ത് ചരണ്‍ പ്രതികരിച്ചത്. ഇതാണ് നിലവിലെ ഉദയനിധിയുടെ ഏറ്റവും തരംതാഴ്ന്ന പ്രസ്താവനയെന്നും അദ്ദേഹം വിമര്‍ശിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News