Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുഎഇയില്‍ മഴയ്ക്ക് സാധ്യത

യുഎഇയില്‍ മഴയ്ക്ക് സാധ്യത

Kerala OnlineNews 3 weeks ago

ബുദാബി: യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

പകല്‍ സമയത്ത് അന്തരീക്ഷം പൊതുവെ സാധാരണ നിലയിലായിരിക്കുമെങ്കിലും, ഉച്ചയ്ക്ക് ശേഷം കിഴക്ക്, പടിഞ്ഞാറൻ പ്രദേശങ്ങളില്‍ മഴ പെയ്യാൻ സാധ്യതയുണ്ട്. ഇതിനൊപ്പം ശക്തമായ കാറ്റും വീശിയടിച്ചേക്കാം. ഉള്‍നാടുകളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 45 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാല്‍ പൊടിക്കാറ്റിനും കാറ്റില്‍ ദൃശ്യപരത കുറയാനും സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.

അതേസമയം, ഉള്‍നാടൻ പ്രദേശങ്ങളില്‍ ചൂടും തുടരുകയാണ്. താപനില 43 മുതല്‍ 48 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നേക്കാം. തീരപ്രദേശങ്ങളില്‍ 38 മുതല്‍ 44 ഡിഗ്രി വരെയുമാണ് താപനില പ്രതീക്ഷിക്കുന്നത്. കിഴക്കൻ ഉപരിതലത്തിലും മുകളിലുമുള്ള ന്യൂനമർദ്ദ വ്യതിയാനങ്ങളാണ് വരും ദിവസങ്ങളില്‍ അസ്ഥിരമായ കാലാവസ്ഥയ്ക്ക് കാരണമാകുന്നത്. എന്നാല്‍ അറേബ്യൻ കടലിലും ഒമാൻ കടലിലും കടല്‍ ശാന്തമായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News