Dailyhunt
ഇടുക്കിയില്‍ അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി : മൃതദേഹം കഴുത്തറത്ത നിലയില്‍

ഇടുക്കിയില്‍ അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി : മൃതദേഹം കഴുത്തറത്ത നിലയില്‍

Kerala OnlineNews 4 years ago

ഇടുക്കി : കട്ടപ്പനയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഝാര്‍ഖണ്ഡ് സ്വദേശി ബെഞ്ചമിന്‍ ബസ്കിയെയാണ് കട്ടപ്പന കാഞ്ചിയാറിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ ഏല തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെയാണ് ബസ്കി അഞ്ചംഗ സംഘത്തിനൊപ്പം ഝാര്‍ഖണ്ഡില്‍ നിന്ന് കട്ടപ്പനയില്‍ എത്തിയത്.

കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയതിനാല്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കാനായി തോട്ടമുടമ ഇവര്‍ക്ക് പ്രത്യേക മുറി ഒരുക്കിയിരുന്നു. ഉച്ചഭക്ഷണമുണ്ടാക്കാനായി മുറിക്ക് പുറത്തിരുന്ന് പച്ചക്കറി അരിയുന്നതിനിടെ കയ്യിലിരുന്ന കത്തിയെടുത്ത് ബസ്കി കഴുത്തറുക്കുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. ഉടന്‍ തന്നെ ഇക്കാര്യം തോട്ടമുടയെ അറിയിച്ചെങ്കിലും ബസ്കി രക്തം വാര്‍ന്ന് ഉടന്‍ മരിച്ചു.

ബക്സിയുടേത് ആത്മഹത്യയെന്നാണ് മുറിയിലുണ്ടായിരുന്നവര്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഝാര്‍ഖണ്ഡില്‍ നിന്ന് കട്ടപ്പനയിലേക്ക് വരുന്നതിനിടെ ബസ്കി വഴക്കുണ്ടാക്കിയിരുന്നെന്നും കൂടെയുണ്ടായിരുന്നവര്‍ പൊലീസിനെ അറിയിച്ചു. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ സംഘാംഗങ്ങളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു.

Also read

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 138.50 അടിയായി
മലപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു
സംസ്ഥാനത്ത് ഇന്ന് 6546 പേര്‍ക്ക് കൊവിഡ്; 50 മരണം

കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ചോദ്യം ചെയ്യലിന് ശേഷമേ മരണത്തെ കുറിച്ച്‌ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകൂ എന്ന നിലപാടിലാണ് പൊലീസ്. ഇന്‍ക്വിസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോ‍ര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News