Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
16കാരിയെ പീഡിപ്പിച്ച കേസ്: സ്‌നേഹ മെര്‍ലിൻ അറസ്റ്റില്‍;നടപടി ഒന്നര മാസത്തിന് ശേഷം

16കാരിയെ പീഡിപ്പിച്ച കേസ്: സ്‌നേഹ മെര്‍ലിൻ അറസ്റ്റില്‍;നടപടി ഒന്നര മാസത്തിന് ശേഷം

Kerala Voter 2 weeks ago

കാസര്‍കോട് ഉറങ്ങിക്കിടന്നിരുന്ന 16കാരിയെ പീഡിപ്പിച്ച കേസില്‍ സ്‌നേഹ മെർലിൻ അറസ്റ്റില്‍. കേസെടുത്ത് ഒന്നര മാസത്തിന് ശേഷമാണ് തളിപ്പറമ്പ് സ്വദേശിനിയായ 25കാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ മാതാവിന്റെ സുഹൃത്തായി വീട്ടിലെത്തിയ സ്‌നേഹ ഒരു വർഷത്തോളം അവിടെ താമസിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. ഇതിനിടയില്‍ നിരവധി തവണ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് മൊഴി.

അമ്മ വീട്ടിലുണ്ടായിരുന്ന സമയത്തും പീഡനം നടന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. കണ്ണൂർ ജയിലില്‍ വച്ചാണ് സ്‌നേഹയും പെണ്‍കുട്ടിയുടെ മാതാവും പരിചയപ്പെട്ടതെന്നാണ് വിവരം. ലഹരിവില്‍പ്പന കേസില്‍ പെണ്‍കുട്ടിയുടെ അമ്മയും മറ്റൊരു പോക്‌സോ കേസില്‍ സ്‌നേഹയും ജയിലിലായിരുന്ന സമയത്താണ് ഇവർ തമ്മില്‍ പരിചയപ്പെട്ടത്.

അതേസമയം, ഇതേ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ പിതാവ് നേരത്തെ ജയിലിലാണ്. പീഡന വിവരം അറിഞ്ഞിട്ടും പുറത്തറിയിച്ചില്ലെന്ന കുറ്റം ചുമത്തി മാതാവിനെയും കേസില്‍ പ്രതി ചേർത്തിട്ടുണ്ട്.

കേസിന് പിന്നാലെ പെണ്‍കുട്ടിയെ നീലേശ്വരം ഷെല്‍ട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു. അവിടെ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പിതാവിന് പുറമേ സ്‌നേഹ മെർലിനും തന്നെ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്‌നേഹയെ പ്രതി ചേർത്തത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter