Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
20 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം;ഉമ്മയെ ചേര്‍ത്തുപിടിച്ച്‌ പൊട്ടിക്കരഞ്ഞ് റഹീം

20 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം;ഉമ്മയെ ചേര്‍ത്തുപിടിച്ച്‌ പൊട്ടിക്കരഞ്ഞ് റഹീം

Kerala Voter 3 weeks ago

സൗദിയില്‍ നിന്ന് 20 വർഷത്തിന് ശേഷം ജന്മനാട്ടില്‍ തിരിച്ചെത്തിയ കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിനെ നിറകണ്ണുകളോട് കൂടിയാണ് റഹീമിന്റെ ഉമ്മ സ്വീകരിച്ചത്.

ഉമ്മയെ ചേർത്തുപിടിച്ച്‌ റഹീം പൊട്ടിക്കരഞ്ഞു. ബന്ധുക്കളും നാട്ടുകാരും വലിയ ആവേശത്തോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.നാട്ടുകാർക്ക് കൈവീശി അഭിവാദ്യം ചെയ്ത റഹീം, തനിക്കായി പ്രാർത്ഥിക്കുകയും സഹായിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി അറിയിച്ചു.രാവിലെ 7.35-നാണ് അദ്ദേഹം വിമാനത്താവളത്തില്‍ എത്തിയത്.

പെരുന്നാള്‍ ദിനത്തില്‍ റഹീമിന്റെ ഉമ്മയ്ക്ക് മലയാളികള്‍ നല്‍കിയ സ്‌നേഹ സമ്മാനമായി ഇത് മാറി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഹീമിനെ രക്ഷിക്കാൻ ലോകമെമ്പാടുമുള്ള മലയാളികള്‍ കൈകോർത്തത് ചരിത്രമായിരുന്നു. 34 കോടി രൂപയാണ് ദയാധനമായി സമാഹരിച്ച്‌ കോടതിയില്‍ നല്‍കിയത്. ഇതേത്തുടർന്ന് കഴിഞ്ഞ വർഷം ജൂലൈയില്‍ റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയിരുന്നു.

ഇന്നലെ ജയില്‍ അധികൃതർ തന്നെയാണ് റഹീമിനെ നേരിട്ട് എയർപോർട്ടില്‍ എത്തിച്ച്‌ എമിഗ്രേഷൻ ഉള്‍പ്പെടെയുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയത്. റഹീമിന്റെ ജയില്‍ മോചന ഉത്തരവില്‍ കഴിഞ്ഞ ദിവസമാണ് അധികൃതർ ഒപ്പുവെച്ചത്. 2006 ല്‍ സൗദിയില്‍ വെച്ച്‌ നടന്ന കൊലപാതകത്തില്‍ റഹീം പ്രതിചേർക്കപ്പെടുകയും തുടർന്ന് വധശിക്ഷക്ക് വിധിക്കപ്പെടുകയുമായിരുന്നു. കേസില്‍ 20 വർഷത്തെ തടവുശിക്ഷ കാലാവധി അവസാനിച്ചതോടെയാണ് നാട്ടിലേക്ക് മടങ്ങാനുള്ള വഴി തെളിഞ്ഞത്. റഹീമിന്റെ ശിക്ഷാ കാലാവധി ഈ മാസം 20ന് അവസാനിച്ചിരുന്നു. പിന്നീട് 34 കോടി രൂപ ദയാധനം സ്വീകരിച്ച്‌ സൗദി കുടുംബം മാപ്പ് നല്‍കിയതോടെ കഴിഞ്ഞ ജൂലായ് രണ്ടിന് വധശിക്ഷ റദ്ദാക്കുകയായിരുന്നു

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter