Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'30 കോടി കൊണ്ട് കല്യാണമണ്ഡപം പണിയാൻ നടക്കുന്ന‌ ആള്‍ സ്വര്‍ണം നേടുമോ?'; അര്‍ഷാദ് നദീമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുൻ പരിശീലകര്‍

'30 കോടി കൊണ്ട് കല്യാണമണ്ഡപം പണിയാൻ നടക്കുന്ന‌ ആള്‍ സ്വര്‍ണം നേടുമോ?'; അര്‍ഷാദ് നദീമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുൻ പരിശീലകര്‍

Kerala Voter 1 week ago

കോമണ്‍വെല്‍ത്ത് ഗെയിംസ് ജാവലിൻ ത്രോയില്‍ ഒളിംപിക്സ് ചാമ്പ്യൻ പാകിസ്ഥാന്റെ അർഷാദ് നദീമിന് ഒൻപതാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നതിന് പിന്നാലെ രൂക്ഷവിമർശനവുമായി മുൻ പരിശീലകർ.

ഒളിംപിക്സിലെ ചരിത്രനേട്ടത്തിന് ശേഷം താരത്തിനുണ്ടായ അലസതയും പരിശീലനത്തിലെ കുറവുമാണ് ഈ കനത്ത തിരിച്ചടിക്ക് കാരണമെന്ന് അവർ കുറ്റപ്പെടുത്തുന്നു.

പാരിസ് ഒളിംപിക്‌സില്‍ 92.97 മീറ്റർ എറിഞ്ഞ് റെക്കോർഡിട്ട അർഷാദിന് ഗ്ലാസ്‌ഗോയില്‍ 80 മീറ്റർ പോലും കടക്കാനായില്ല. മത്സരത്തില്‍ ഇന്ത്യൻ താരം നീരജ് ചോപ്ര വെള്ളിയും യശ്‍വീർ സിങ് വെങ്കലവും സ്വന്തമാക്കി. ഒളിംപിക്സ് നേട്ടത്തിന് ശേഷം ലഭിച്ച 30 കോടിയോളം രൂപ ഉപയോഗിച്ച്‌ സ്വന്തം നാടായ മിയാൻ ചന്നുവില്‍ കല്യാണമണ്ഡപവും റസ്റ്റോറന്റും നിർമിക്കുന്ന തിരക്കിലാണ് താരം.

കൈയില്‍ ആവശ്യത്തിന് പണമുണ്ടായിട്ടും വിദേശത്ത് തുടർപരിശീലനത്തിന് പോകാതെ സർക്കാർ ഫണ്ടിനായി കാത്തിരിക്കുകയാണെന്നും, പരിചയസമ്പന്നരല്ലാത്ത പരിശീലകരെ ഒപ്പം കൂട്ടിയതും പ്രകടനത്തെ പ്രതികൂലമായി ബാധിച്ചുവെന്നും പരിശീലകർ ചൂണ്ടിക്കാട്ടുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter