സംസ്ഥാനത്ത് ജനങ്ങള്‍ മാറ്റം ആഗ്രഹിച്ചിരുന്നുവെന്നും അതിന്റെ പ്രകടനമായാണ് തെരഞ്ഞെടുപ്പ് ഫലം വന്നതെന്നും എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി.
സുകുമാരൻ നായർ . ജനാധിപത്യത്തിന്റെ വിജയമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും, അതിന്റെ ക്രെഡിറ്റ് ഒരു രാഷ്ട്രീയ പാർട്ടിക്കു മാത്രം അവകാശപ്പെടാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി ആരായാലും എൻഎസ്‌എസിന് പ്രത്യേക എതിർപ്പില്ലെന്നും, കഴിവും പരിചയസമ്പത്തുമുള്ള വ്യക്തിയെയാണ് ആ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതെന്നും സുകുമാരൻ നായർ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രത്യേക പേരുകള്‍ നിർദേശിക്കുന്നില്ലെന്നും, അത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമായതിനാല്‍ അവർ തന്നെ തീരുമാനിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, വി.ഡി. സതീശന്റെ ചില നിലപാടുകളോട് വിയോജിപ്പുണ്ടെന്നും, പാർട്ടിക്കുള്ളില്‍ അദ്ദേഹത്തേക്കാള്‍ സീനിയർ നേതാക്കള്‍ ഉള്ളതായും അദ്ദേഹം സൂചിപ്പിച്ചു.

