പത്തനംതിട്ട ഓമല്ലൂരിന് സമീപമുണ്ടായ വാഹനാപകടത്തില്‍ ആറന്മുള എംഎല്‍എ അബിൻ വർക്കിക്ക് പരുക്കേറ്റു. എംഎല്‍എ സഞ്ചരിച്ച കാറില്‍ മറ്റൊരു കാർ ഇടിക്കുകയായിരുന്നു.
അപകടസമയത്ത് എംഎല്‍എ ഉള്‍പ്പെടെ നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്.
ആർക്കും ഗുരുതരമായ പരുക്കുകളില്ലെന്നാണ് വിവരം. എതിർദിശയില്‍ നിന്നെത്തിയ കാർ അമിതവേഗത്തില്‍ മീഡിയൻ മറികടന്ന് എംഎല്‍എയുടെ വാഹനത്തില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു.
കോന്നി സ്വദേശി സജികുമാർ ഓടിച്ച വാഹനമാണ് എംഎല്‍എയുടെ കാറില്‍ ഇടിച്ചത്. ഇയാളെ കല്ലിശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ 281, 125 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു

