Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആര്‍ത്തവ സമയത്ത് ഭക്ഷണക്രമീകരണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആര്‍ത്തവ സമയത്ത് ഭക്ഷണക്രമീകരണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Kerala Voter 2 days ago

ർത്തവ സമയത്ത് ശരീരത്തില്‍ ക്ഷീണം, വയറുവേദന, തലവേദന, വീക്കം തുടങ്ങിയ അസ്വസ്ഥതകള്‍ ഉണ്ടാകാം. ഈ ദിവസങ്ങളില്‍ ഭക്ഷണക്രമീകരണത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നത് ആശ്വാസം നല്‍കാൻ സഹായിക്കും

ചായ, കാപ്പി ഉപയോഗം

ആർത്തവ സമയത്തെ ക്ഷീണമകറ്റാൻ ചായയും കാപ്പിയും അമിതമായി കുടിക്കാറുണ്ട്. എന്നാല്‍ കഫീന്റെ അമിത ഉപയോഗം ഗർഭാശയത്തിലെ രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും വയറുവേദന വർദ്ധിപ്പിക്കുകയും ചെയ്യും.

കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍

ആർത്തവസമയത്ത് ഹോർമോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുമ്പോള്‍ തലച്ചോറിലെ ഫീല്‍ ഗുഡ് രാസവസ്തുക്കളുടെ അളവ് കുറയും. ഈ സമയത്ത് കാർബോഹൈഡ്രേറ്റുകള്‍ ഒഴിവാക്കുന്നത് മാനസിക അസ്വസ്ഥതകള്‍ക്കും ഊർജ്ജക്കുറവിനും കാരണമാകുന്നു.

മധുരത്തോടുള്ള താല്പര്യം

ആർത്തവ സമയത്ത് അമിതമായി മധുരം കഴിക്കാൻ തോന്നുന്നത് ശരീരത്തില്‍ മഗ്‌നീഷ്യത്തിന്റെ കുറവുള്ളതുകൊണ്ടാണ്. എന്നാല്‍ മധുരം ഒരുപാട് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.

തണുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കാം

ചൂടുള്ള ഭക്ഷണങ്ങള്‍ എളുപ്പം ദഹിക്കുന്നവയാണ്. അതിനാല്‍ ആർത്തവ സമയത്ത് തണുത്തതും വേവിക്കാത്തതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കാം.

അയണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍

ആർത്തവ സമയത്തുണ്ടാകുന്ന അമിതമായ തളർച്ചയും ക്ഷീണവും അയണിന്റെ കുറവുമൂലം വരുന്നതാണ്.അതിനാല്‍ അയണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter