Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അബുദാബിയിലെ താമസക്കാര്‍ക്ക് ആശ്വാസം, വാടക വര്‍ധനയില്‍ നിയന്ത്രണം

അബുദാബിയിലെ താമസക്കാര്‍ക്ക് ആശ്വാസം, വാടക വര്‍ധനയില്‍ നിയന്ത്രണം

Kerala Voter 2 months ago

വാടക വർധനയ്ക്ക് നിയന്ത്രണം വന്നതോടെ അബുദാബിയിലെ താമസക്കാർക്ക് അടിക്കടി വീടുമാറേണ്ട. നിലവിലെ വാടകക്കാരെ ഒഴിപ്പിച്ച്‌ പുതിയ ആളുകള്‍ക്ക് നല്‍കി വാടക കുത്തനെ കൂട്ടാനുള്ള സാഹചര്യം കുറഞ്ഞതാണ് പ്രധാന കാരണം.

2026ലെ രണ്ടാം പാദത്തില്‍ അബുദാബിയിലെ അപ്പാർട്മെന്റ് വാടകയില്‍ 2 ശതമാനവും വില്ലകളില്‍ 3 ശതമാനവും കുറഞ്ഞു. അതേസമയം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ അപ്പാർട്മെന്റ് വാടക 7 ശതമാനവും വില്ല വാടക 5 ശതമാനവും ഉയർന്നു.

പുതിയ കെട്ടിടങ്ങളെ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയതിനാല്‍ നിലവിലുള്ള വീടുകളില്‍ വാടക വർധന പരിമിതപ്പെടുമ്പോള്‍ പുതിയ കെട്ടിടങ്ങള്‍ക്ക് വിപണി നിരക്കനുസരിച്ച്‌ വാടക നിശ്ചയിക്കാനാകും. വാടക വിപണി കൂടുതല്‍ ശാന്തമായാല്‍ നിയന്ത്രണം നീക്കിയാലും വാടകയില്‍ വലിയ കുതിപ്പിന് സാധ്യതയില്ലെന്ന് റിയല്‍ എസ്റ്റേറ്റ് കണ്‍സല്‍റ്റൻസി കോളിയേഴ്സ് വിലയിരുത്തുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter