Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അധിക ബാധ്യത: വൈദ്യുതി ബില്ലില്‍ ഇത്തവണയും യൂണിറ്റിന് രണ്ട് പൈസ സര്‍ചാര്‍ജ് ഈടാക്കും

അധിക ബാധ്യത: വൈദ്യുതി ബില്ലില്‍ ഇത്തവണയും യൂണിറ്റിന് രണ്ട് പൈസ സര്‍ചാര്‍ജ് ഈടാക്കും

Kerala Voter 4 months ago

വൈദ്യുതി വാങ്ങിയതില്‍ ഉണ്ടായ അധിക ബാധ്യതയെത്തുടർന്നുള്ള നഷ്ടം ഉപഭോക്താവില്‍ നിന്ന് ഈടാക്കാനൊരുങ്ങി കെഎസ്‌ഇബി.

ഉപഭോഗം വർധിച്ചതോടെ വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതിന്റെ അധിക ബാധ്യതയാണ് ഉപഭോക്താവില്‍ നിന്ന് ഈടാക്കുക. പുറത്തു നിന്ന് ബെദ്യുതി വാങ്ങിയ വകയില്‍ 5.45 കോടിയുടെ അധിക ബാധ്യതയാണുണ്ടായിരിക്കുന്നത്. അതിനാല്‍ ജൂണ്‍ മാസത്തെ ബില്ലില്‍ സർചാർജായി യൂണിറ്റിന് രണ്ട് പൈസ വീതം ഈടാക്കുമെന്ന് കെഎസ്‌ഇബി വ്യക്തമാക്കി.

കഴിഞ്ഞ തവണത്തെ ബില്ലില്‍ ഒരു പൈസ സർചാർജ് ഈടാക്കിയിരുന്നു. മാർച്ച്‌ മാസത്തെ അധികബാധ്യതയായി 1.19 കോടി സമാഹരിക്കാനായിരുന്നു യൂണിറ്റിന് ഒരു പൈസ സർചാർജ് ഈടാക്കിയത്. മാർച്ച്‌ മുതല്‍ വൈദ്യുതി ഉപഭോഗം 6000 മെഗാവാട്ടിന് മുകളിലെത്തിയിരുന്നു.. ബാധ്യത കൂടുന്നതനുസരിച്ച്‌ പരിധിയില്ലാതെ സർചാർജ് പിരിക്കാൻ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയുണ്ട്. 2022 മുതല്‍ പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയ വകയില്‍ പ്രതിവർഷം 10,000 കോടിക്ക് മുകളിലെത്തിയിരുന്നു. കഴിഞ്ഞ വർഷങ്ങളിലിത് 12,000 കോടിക്ക് മുകളിലെത്തുകയും ചെയ്തതോടെയാണ് കെഎസ്‌ഇബിക്ക് അധിക ബാധ്യതയായത്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter