അമ്മയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച സംഭവത്തില്‍ പ്രതിയായ അശ്വതി അച്ചു അറസ്റ്റില്‍. തിരുവനന്തപുരത്തെ ഫ്‌ലാറ്റില്‍നിന്നാണ് അശ്വതിയെ പിടികൂടിയത്.
കേസില്‍ അശ്വതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കേസിലെ ഒന്നാം പ്രതിയും അശ്വതിയുടെ മകളുമായ അമൃത (18) നേരത്തേ അറസ്റ്റിലായിരുന്നു.
കഴിഞ്ഞ മാസം 26നാണ് കേസിനാസ്പദമായ സംഭവം.ഇടമുളയ്ക്കല്‍ സ്വദേശിയായ അമ്മ രാധാമണിയുമായി സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങള്‍ ഉണ്ടായിരുന്നു. തുടർന്ന് സിറ്റ് ഔട്ടില്‍ ഇരുന്നിരുന്ന രാധാമണിയുടെ ദേഹത്തേക്ക് അപ്രതീക്ഷിതമായി അമൃത തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു.
61കാരിയായ രാധാമണിയെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിളച്ച വെള്ളം മുത്തശ്ശിയുടെ ദേഹത്തേക്ക് ഒഴിക്കാൻ നിർദേശിച്ചത് അമ്മയാണെന്നാണ് അമൃത പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഹണി ട്രാപ് അടക്കമുള്ള കേസുകളില്‍ പ്രതിയാണ് പിടിയിലായ അശ്വതി അച്ചു

