Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അപ്പര്‍ കുട്ടനാടിലും തിരുവല്ലയിലും വെള്ളക്കെട്ട് അതിരൂക്ഷം; ദുരിതാശ്വാസ ക്യാമ്പുകളില്‍ ആറായിരത്തിലേറെ പേര്‍, രണ്ടു മരണം

അപ്പര്‍ കുട്ടനാടിലും തിരുവല്ലയിലും വെള്ളക്കെട്ട് അതിരൂക്ഷം; ദുരിതാശ്വാസ ക്യാമ്പുകളില്‍ ആറായിരത്തിലേറെ പേര്‍, രണ്ടു മരണം

Kerala Voter 1 week ago

സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും പത്തനംതിട്ട ജില്ലയിലെ മഴക്കെടുതിയും വെള്ളക്കെട്ടും അതിരൂക്ഷമായി തുടരുന്നു.

ജില്ലയില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് നിലനില്‍ക്കുകയാണ്. ആറന്മുള, റാന്നി, തിരുവല്ല, അടുമ്പട, അപ്പർ കുട്ടനാട് മേഖലകളില്‍ സ്ഥിതി ഗുരുതരമാണ്. തിരുവല്ല തിരുമൂലപുരത്ത് എം.സി റോഡില്‍ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായി. കൂടാതെ കടപ്ര, എടത്വ, വീയപുരം, ചെങ്ങന്നൂർ പാണ്ടനാട്, തിരുവൻവണ്ടൂർ മേഖലകളിലും വെള്ളക്കെട്ട് തുടരുകയാണ്.

തിരുവല്ലയില്‍ മാത്രം ദുരിതാശ്വാസ ക്യാമ്പുകളില്‍ ആറായിരത്തിലേറെ പേരാണ് കഴിയുന്നത്. ക്യാമ്പുകളുടെ എണ്ണം 150 കടന്നേക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ചാത്തങ്കരി ഉള്‍പ്പെടെയുള്ള അപ്പർ കുട്ടനാടൻ മേഖലകളിലെ ക്യാമ്പുകളിലേക്കും വെള്ളം കയറുന്നതായി തിരുവല്ല എം.എല്‍.എ വർഗീസ് മാമ്മൻ വ്യക്തമാക്കി. സുരക്ഷ കണക്കിലെടുത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചത് ചാത്തങ്കരി അടക്കമുള്ള പ്രദേശങ്ങളിലെ ആശുപത്രികളുടെ പ്രവർത്തനത്തെയും ക്യാമ്പുകളിലേക്ക് ഭക്ഷണം എത്തിക്കുന്നതിനെയും ബാധിച്ചിട്ടുണ്ട്.

അതിനിടെ, മഴക്കെടുതികളില്‍പ്പെട്ട് രണ്ട് പേർ മരിച്ചു. ചെങ്ങന്നൂർ പാണ്ടനാട് മിത്രമഠം പാലത്തിന് സമീപം വെള്ളക്കെട്ടില്‍ വീണ് പാണ്ടനാട് സ്വദേശി ശിവദാസനും, കോട്ടയം മണർകാട് ഒഴുക്കില്‍പ്പെട്ട വാട്ടർടാങ്ക് പിടിക്കാൻ ശ്രമിക്കുന്നതിനിടെ പറമ്പുകര സ്വദേശി ശരണുമാണ് മരിച്ചത്. സീതത്തോട്ടില്‍ കനത്ത മണ്ണിടിച്ചിലില്‍ സദാനന്ദൻ എന്നയാളുടെ നിർമ്മാണത്തിലിരുന്ന വീട് പൂർണമായി തകർന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter