തിരുവനന്തപുരം അരുവിക്കരയില്‍ പൊലീസ് സംഘത്തെ ആക്രമിച്ച ക്രിമിനല്‍ കേസ് പ്രതി അറസ്റ്റില്‍. വട്ടക്കുളം സ്വദേശി സഞ്ജുവാണ് പിടിയിലായത്.
ഇയാള്‍ പൊലീസ് ജീപ്പിന്റെ ചില്ലുകളും അടിച്ചുതകർത്തു.
രാത്രിയില്‍ അരുവിക്കര മൈലം കോളനിയില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയതായിരുന്നു പൊലീസ് സംഘം. പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുനിർത്തിയ സഞ്ജു ഗ്രേഡ് എസ്‌ഐയെ ക്രൂരമായി മർദിക്കുകയും പൊലീസ് ജീപ്പിന്റെ ചില്ലുകള്‍ അടിച്ചുതകർക്കുകയും ചെയ്തു.
തുടർന്ന് കൂടുതല്‍ പൊലീസ് എത്തി ബലപ്രയോഗത്തിലൂടെ സഞ്ജുവിനെ കീഴടക്കി. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ ഇരുപതോളം ക്രിമിനല്‍ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

