Dailyhunt
അത്താഴം കഴിക്കാൻ സമയക്രമമുണ്ട്, 9 മണി കഴിഞ്ഞാല്‍ രക്തത്തിലെ പഞ്ചസാര കൂടാം

അത്താഴം കഴിക്കാൻ സമയക്രമമുണ്ട്, 9 മണി കഴിഞ്ഞാല്‍ രക്തത്തിലെ പഞ്ചസാര കൂടാം

Kerala Voter 1 week ago

രോഗ്യം നിലനിർത്താൻ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കണമെന്ന് നമുക്കറിയാം. എന്നാല്‍ പോഷകങ്ങള്‍ ശരീരത്തില്‍ ഫലപ്രദമായി ഉപയോഗപ്പെടാൻ ഭക്ഷണം കഴിക്കുന്നതിന് ശരിയായ സമയക്രമം പാലിക്കേണ്ടതും പ്രധാനമാണ്.

ഭക്ഷണം വൈകി കഴിക്കുന്നതിന് പകരം നേരത്തെ കഴിക്കുന്നത് ആരോഗ്യത്തില്‍ വലിയ സ്വാധീനമുണ്ടാക്കാം.

ഭക്ഷണം വൈകി കഴിക്കുന്നത് ഇൻസുലിൻ സെൻസിറ്റിവിറ്റി മുപ്പതു മുതല്‍ നാല്‍പ്പതു ശതമാനമായി കുറയാനും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കൂടാനും കാരണമായേക്കാം. കൂടാതെ ഉറക്കത്തിന്റെ ഹോർമോണ്‍ ആയ മെലാടോണിന്റെ ഉല്‍പാദനത്തെ ബാധിക്കാനും സാധ്യതയുണ്ട്. മാത്രമല്ല, ഇത് ശരീരം വിശ്രമിക്കേണ്ട സമയത്ത് ദഹനപ്രക്രിയ നടക്കുന്ന അവസ്ഥയാകും. അതുകൊണ്ടാണ് എട്ടുമണിക്കൂർ ഉറങ്ങിയിട്ടു പോലും അടുത്ത ദിവസം എഴുന്നേല്‍ക്കുമ്പോള്‍ വയറു വീർത്തതുപോലെയും ക്ഷീണവും തോന്നുന്നതെന്ന് ഡോ.സൗരഭ് പറയുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter