Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അയണ്‍മാന്‍ സൈക്ലിങ്: സലാലയില്‍ ഇന്ന് ഭാഗിക ഗതാഗത നിയന്ത്രണം

അയണ്‍മാന്‍ സൈക്ലിങ്: സലാലയില്‍ ഇന്ന് ഭാഗിക ഗതാഗത നിയന്ത്രണം

Kerala Voter 6 hrs ago

ദോഫാർ ഗവർണറേറ്റില്‍ ഇന്ന് നടക്കുന്ന അയണ്‍മാൻ 70.3 സൈക്ലിംഗ് മത്സരത്തോടനുബന്ധിച്ച്‌ സലാല- താഖ- മിർബാത്ത് റോഡില്‍ റോയല്‍ ഒമാൻ പൊലീസ് (ROP) ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമുള്ള മുൻകരുതലുകളുടെ ഭാഗമായാണ് ഈ ക്രമീകരണം.

മത്സരം നടക്കുന്ന പാതയിലൂടെയുള്ള യാത്രകള്‍ ഒഴിവാക്കാനും പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങള്‍ പൂർണ്ണമായി പാലിക്കാനും അധികൃതർ വാഹനയാത്രക്കാരോട് അഭ്യർത്ഥിച്ചു. യാത്രക്കാർ മുൻകൂട്ടി തങ്ങളുടെ യാത്രാ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും റോയല്‍ ഒമാൻ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter