Monday, 21 Jun, 5.16 pm Kerala Voter

ഫാഷന്‍ & ബ്യൂട്ടി
'ബലാത്സംഗത്തിന് കാരണം സ്ത്രീകളുടെ വസ്ത്രധാരണം', പുരുഷന്മാര്‍ റോബോര്‍ട്ടുകളല്ലെന്ന് ഇമ്രാന്‍ ഖാന്‍; വ്യാപക വിമര്‍ശനം

Latest

രാജ്യത്ത് ബലാത്സംഗത്തിന് കാരണം സ്ത്രീകളുടെ വസ്ത്രധാരണ രീതിയാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ ഖാന്റെ വിവാദ പരാമര്‍ശം. 'സ്ത്രീകള്‍ വളരെ കുറച്ച്‌ മാത്രം വസ്ത്രം ധരിച്ചാല്‍ പുരുഷന്മാരെ പ്രലോഭിപ്പിക്കും. പുരുഷന്മാര്‍ റോബോര്‍ട്ടുകളല്ലല്ലോ. ഇത് സാമാന്യബുദ്ധിയാണ്' ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

പരാമര്‍ശത്തിനെതിരെ പ്രതിപക്ഷവും മാധ്യമപ്രവര്‍ത്തകരും സോഷ്യല്‍മീഡിയയും രംഗത്തെത്തി. നിരവധി പേരാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതികരിച്ചത്. ലൈംഗിക അതിക്രമത്തെ ന്യായീകരിക്കുകയാണ് പ്രധാനമന്ത്രി ചെയ്തതെന്നാണ് പൊതു അഭിപ്രായപ്പെട്ടു. പാകിസ്ഥാനില്‍ ലൈംഗിക അതിക്രമത്തിന് ഇരയായവരെ മോശപ്പെട്ടവരായി ചിത്രീകരിക്കുന്നത് പ്രധാനമന്ത്രി തുടരുകയാണെന്നും ഇത് നിരാശയുളവാക്കുന്നതായും ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓഫ് ജൂറിസ്റ്റ് സൗത് ഏഷ്യ ലീഗല്‍ അഡൈ്വസര്‍ റീമ ഒമര്‍ ട്വീറ്റ് ചെയ്തു.

ബലാത്സംഗവും ലൈംഗിക അതിക്രമവും തടയാനുള്ള എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് പ്രതിപക്ഷം ചോദിച്ചു. പാകിസ്ഥാനില്‍ ഓരോ 24 മണിക്കൂറിലും 11 ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്ക്.

English Summary : women wearing few clothes impact men pakistan pm imran khan on rising sexual violence

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Voter
Top