Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബലിപെരുന്നാള്‍: ദുബായില്‍ മെട്രോ സര്‍വീസുകള്‍ നീട്ടി; പാര്‍ക്കിങ് സൗജന്യം

ബലിപെരുന്നാള്‍: ദുബായില്‍ മെട്രോ സര്‍വീസുകള്‍ നീട്ടി; പാര്‍ക്കിങ് സൗജന്യം

Kerala Voter 2 days ago
ലിപെരുന്നാള്‍ അവധിക്കാലത്തെ പൊതുഗതാഗത സംവിധാനങ്ങളുടെയും കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളുടെയും പ്രവർത്തന സമയക്രമം ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർടിഎ) പ്രഖ്യാപിച്ചു.
ദുബായിലെ മള്‍ട്ടി സ്റ്റോറി പാർക്കിങ്ങുകള്‍ ഒഴികെയുള്ള എല്ലാ പൊതുപാർക്കിങ് കേന്ദ്രങ്ങളും ഈ മാസം 25 മുതല്‍ 29 വരെ സൗജന്യമായിരിക്കും. ശനിയാഴ്ച മുതല്‍ പതിവുപോലെ നിരക്ക് ഈടാക്കിത്തുടങ്ങുംപെരുന്നാള്‍ തിരക്ക് പ്രമാണിച്ച്‌ ദുബായ് മെട്രോയുടെയും ട്രാമിന്റെയും സർവീസ് സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മെട്രോ റെഡ്, ഗ്രീൻ ലൈനുകള്‍ തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളിലും കൂടാതെ ശനിയാഴ്ചകളിലും രാവിലെ 5 മുതല്‍ പിറ്റേന്ന് പുലർച്ചെ 1 വരെ സർവീസ് നടത്തും. ഞായറാഴ്ചകളില്‍ രാവിലെ 8 മുതല്‍ പിറ്റേന്ന് പുലർച്ചെ 1 വരെയായിരിക്കും മെട്രോ സർവീസ്.

ദുബായ് ട്രാം തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളിലും ശനിയാഴ്ചകളിലും രാവിലെ 6 മുതല്‍ പിറ്റേന്ന് പുലർച്ചെ 1 വരെയും ഞായറാഴ്ചകളില്‍ രാവിലെ 9 മുതല്‍ പിറ്റേന്ന് പുലർച്ചെ 1 വരെയും സർവീസ് നടത്തും.അവധിക്കാലത്തെ ദുബായ് ബസ് സമയവിവരങ്ങള്‍ അറിയാൻ പൊതുജനങ്ങള്‍ സ്മാർട്ട് ആപ്ലിക്കേഷൻ പരിശോധിക്കേണ്ടതാണ്. എന്നാല്‍ നാളെ(23) മുതല്‍ 31 വരെ അല്‍ ഗുബൈബ ബസ് സ്റ്റേഷനില്‍ നിന്നുള്ള ഇ100 നമ്പർ അബുദാബി ബസ് സർവീസ് ഉണ്ടായിരിക്കില്ലെന്ന് പ്രത്യേകം ഓർമിപ്പിച്ചു. ഈ ദിവസങ്ങളില്‍ അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവർ ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനില്‍ നിന്നുള്ള ഇ101 നമ്പർ ബസ് സർവീസ് പ്രയോജനപ്പെടുത്തണം. ജലഗതാഗത സർവീസുകളുടെ സമയക്രമം ആർടിഎയുടെ വെബ്‌സൈറ്റ് വഴിയും ക്യുആർ കോഡ് വഴിയും ലഭ്യമാകും.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter